കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വാദം പൊളിയുന്നു!! പാർട്ടിയിൽ ഭിന്നിപ്പില്ല!! കോൺഗ്രസ് എംഎൽഎമാർ ഗവർണറോട്!!

ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി വലിയ കഷ്ടതകളാണ് സഹിക്കേണ്ടി വരുന്നതെന്ന് എംഎൽഎമാർ ഗവർണറോട് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ അഭയം തേടിയ കോൺഗ്രസ് എംഎൽഎ മാർ കർണടക ഗവർണറുമായി കൂടിക്കാഴ്ച നടത്തി.എംഎൽഎമാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി വലിയ കഷ്ടതകൾ സഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എംഎൽഎമാർ ഗവർണറോട് പറഞ്ഞു.

gujarath mla

ഉത്തര കൊറിയക്കെതിരെ യുഎന്നിന്റെ സാമ്പത്തിക ഉപരോധം!!! പിന്നിൽ അമേരിക്ക?

വിടതിയിലെ റിസോട്ടിൽ നിന്ന് കർണാടകയുടെ രണ്ടു കെഎസ്ആർടിസി വോൾവോ ബസുകളിലായാണ് എംഎൽഎമാർ രാജ്ഭവനിലെത്തിയത്. എംഎൽഎമാരെ കാണാനായി കർണാടക ആരോഗ്യമന്ത്രി ഡികെ ശിവകുമാർ രാജ്ഭവനിൽ എത്തിയിരുന്നു.തിങ്കളാഴ്ച മടങ്ങി പോകുമെന്നാണ് സൂചന.

അമിത് ഷായുടെ വിമർശനം

അമിത് ഷായുടെ വിമർശനം


ഗുജറാത്തിലെ 44 എഎൽഎമാരെ ബെംഗളൂരുവിൽ രഹസ്യമായി പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ദേശീയ അധൃക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു. എന്തിനാണ് കോൺഗ്രസ് എംഎൽഎമാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് അമിത്ഷാ ചോദിച്ചിരുന്നു

എംഎൽഎമാരുടെ കൂട്ട രാജി

എംഎൽഎമാരുടെ കൂട്ട രാജി

ഗുജറാത്തിൽ നിന്നുള്ള എംഎൽഎമാർ പാർട്ടിവിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ആകെ 57 എംഎൽഎമാരുലള്ള ഗുജറാത്തിൽ പ്രധാന നേതാവായ സങ്കർ സിങിനോടൊപ്പം 6 എംഎൽഎമാർ രാജിവെച്ച് പുറത്ത് പോയിരുന്നു.

എംഎൽമാർക്ക് രാഷ്ട്രീയ സമ്മർദം

എംഎൽമാർക്ക് രാഷ്ട്രീയ സമ്മർദം

പണവും സമ്മർദവും ചെലുത്തിയാണ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ രാജിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ ഒരു തരത്തിലും ബിജെപിയെ ഭയക്കുന്നില്ലെന്നും എംഎൽഎമാർ അറിയിച്ചു.

രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

ആഗസ്റ്റിൽ വരാൻ പോകുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എംഎൽഎമാരെ ചക്കിട്ടു പിടിക്കുന്നതു അവരെ സംരക്ഷിക്കുന്നതു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള ശ്രമമായാണ് എംഎൽഎമാരെ കോൺഗ്രസ് സംരക്ഷിക്കുന്നത്.അഞ്ചാം തവണയാണ് രാജ്യസഭയിലേയ്ക്ക് അഹമ്മദ് പട്ടേല്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരുടെ കൂട്ടരാജിയും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും. രാജ്യസഭയില്‍ 55 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് പട്ടേലിനെ സഭയിലെത്തിക്കണമെങ്കില്‍ 46 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിവരും.

എന്ത് കൊണ്ട് കർണാടക

എന്ത് കൊണ്ട് കർണാടക

എംഎൽഎമാർ ഗുജറാത്തിൽ നിൽക്കുന്നതിനെക്കാൽ നല്ലത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കർണാടകയിലാണെന്ന ദേശീയ നേതൃത്തിന്റെ തീരുമാനമാണ് നേതാക്കളെ കർണാടകത്തിലേക്ക് മാറ്റിയത്.

കോൺഗ്രസിന് ബിജെപിയെ ഭയമോ

കോൺഗ്രസിന് ബിജെപിയെ ഭയമോ

ഗുജറാത്തിലെ എംഎൽഎമാരെ കർണാടകത്തിലേക്ക് മാറ്റിയത് മാറ്റി. എംഎൽഎമാരെ ബിജെപി സ്വാധീനിക്കുന്നത് തടയാനാണ് കോൺഗ്രസ് നീക്കം. ഓഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എംഎൽഎമാർ ബെംഗളൂരുവിൽ തുടരുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട് എന്നാൽ തിങ്കളാഴ്ച തിരിച്ചു സംസ്ഥാനത്ത്ക്കു മടങ്ങുമെന്നും സൂചനയുണ്ട്.

English summary
The 44 Congress MLAs from Gujarat, shifted to Bengaluru to avoid break in ranks ahead of Rajya Sabha elections, visited the Raj Bhavan on Saturday and met Karnataka governor Vajubhai Vala, who hails from their state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X