അദ്ദേഹത്തിനുള്ളിലെ മതേതരത്വത്തെ കൊന്നോ: അമരീന്ദര്‍ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് റാവത്ത്
ദില്ലി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സംഖ്യം രൂപീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ നേതാവിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്. അമരീന്ദര്‍ സിംഗിന്റെ പ്രസ്താവന ശരിക്കും ഞെട്ടിക്കുന്നതാണെന്നായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രതികരണം. അദ്ദേഹത്തിനുള്ളിലെ 'മതേതര അമരീന്ദറിനെ' അദ്ദേഹം കൊന്നതായി തോന്നുന്നു," വെന്നും അദ്ദേഹം പറഞ്ഞു.
"കർഷകരെ 10 മാസമായി അതിർത്തിയിൽ പാർപ്പിച്ച ബിജെപിയോട് ആര്‍ക്കാണ് ക്ഷമിക്കാൻ കഴിയുക? കർഷക പ്രക്ഷോഭം കൈകാര്യം ചെയ്ത രീതിക്ക് പഞ്ചാബിന് ക്ഷമിക്കാൻ കഴിയുമോ?"- എന്നും ഹരീഷ് റാവത്ത് ചോദിച്ചു. മതേതരത്വത്തോടുള്ള പഴയ പ്രതിബദ്ധതയിൽ തുടരാൻ കഴിയുന്നില്ലെങ്കിൽ ആർക്കാണ് അദ്ദേഹത്തെ തടയാൻ കഴിയുക? കോൺഗ്രസിന്റെ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട 'സർവ്ധർ സംഭാവ'ത്തിന്റെ പ്രതീകമായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നുവെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന ഉത്തരവാദിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പഞ്ചാബിന്റെ ചുമതല ഒഴിവാക്കണമെന്ന് ഹരീഷ് റാവത്ത് എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. "തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, എനിക്ക് രണ്ട് സ്ഥലങ്ങളിലും സമയം ചെലവഴിക്കേണ്ടിവരും. അടുത്ത വർഷം ആദ്യം പഞ്ചാബും ഉത്തരാഖണ്ഡും തിരഞ്ഞെടുപ്പിലേക്ക് പോകും. ജന്മഭൂമിക്ക് (ഉത്തരാഖണ്ഡ്) വേണ്ടത് ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ മാത്രമേ എനിക്ക് എന്റെ കർമ്മഭൂമിയോട് (പഞ്ചാബ്) നീതി പുലർത്താൻ കഴിയൂ."- ഹരീഷ് റാവത്ത് പറഞ്ഞു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
അതേസമയം, പുതിയ പാര്‍ട്ടി എപ്പോഴാണ് പ്രഖ്യാപിക്കുകയെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടില്ല. നവജ്യോത് സിംഗ് സിദ്ദുവിനെതിരെയാണ് തന്റെ പോരാട്ടം എന്നും അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധി കുടുംബത്തിനെതിരായ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നിരന്തരം തുടരുകയാണ്. താന്‍ ഒരിക്കലും എല്ലാം അവസാനിപ്പിച്ച് വീട്ടിരിക്കാന്‍ പോകുന്നില്ല. പഞ്ചാബിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനാവും. ഞാന്‍ പുറത്ത് പോകണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അതുകൊണ്ട് പാര്‍ട്ടി വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആറുമാസം മുമ്പ് പഞ്ചാബില്‍ കോണ്‍ഗ്രസ് വളരെ മികച്ച നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിയത് സിദ്ദു കാരണമാണെന്നും അമരീന്ദര്‍ ആരോപിച്ചു.












Click it and Unblock the Notifications