ആശാറാം എന്നെപ്പോലും തൊട്ടിട്ടില്ല എന്ന് ഭാര്യ
സൂറത്ത്: ഇത്രയും കാലമായി എന്നെപ്പോലും തൊട്ടിട്ടില്ലാത്തയാളാണ് തന്റെ ഭര്‍ത്താവെന്ന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഭാര്യ ലക്ഷ്മി. എന്നിട്ടും അദ്ദേഹം എങ്ങിനെയാണ് പീഡനക്കേസില്‍ പ്രതിയായത് എന്ന് മനസ്സിലാകുന്നില്ല. തന്നെപ്പോലും തൊട്ടിട്ടില്ലാത്ത ഭര്‍ത്താവ് സ്ത്രീപീഡനക്കേസില്‍ പ്രതിയാകുന്നതും മറ്റൊരു പെണ്ണിനെ ബലാത്സംഗം ചെയ്യുന്നതും എങ്ങിനെയാണ് - ലക്ഷ്മി ചോദിക്കുന്നു.
ആശാറാം ബാപ്പു ഇതുവരെയായി യാതൊരുതരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും ചെയ്തിട്ടില്ല എന്ന് ലക്ഷ്മി പറഞ്ഞതായും ഡെയ്‌ലി ഭാസ്‌കര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് സഹായവുമായി അപ്രതീക്ഷിതമായാണ് ഭാര്യ ലക്ഷ്മി രംഗത്തുവന്നിരിക്കുന്നത്.

അതേസമയം താന്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുന്നത് വരെ കാത്തിരിക്കണം എന്നാണ് ആശാറാം അനുയായികളോട് പറയുന്നത്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കും. തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തീര്‍ത്ത് ഭക്തര്‍ക്ക് ഉടന്‍ തന്നെ ദര്‍ശനം ന്ല്‍കുന്നതാണ് - ശിഷ്യന്മാര്‍ വഴി ആശാറാം ഭക്തരെ അറിയിച്ചു.
ആശാറാം ബാപ്പുവിനെതിരെ മാത്രമല്ല, മകന്‍ നാരായണ്‍ സായിക്കെതിരെയും ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന സായിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നാരായണ്‍ സായി ഉണ്ടാകാനിടയുള്ള എട്ടോളം സ്ഥലങ്ങള്‍ ഗുജറാത്ത് പോലീസ് റെയ്ഡ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications