കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്ക് ഒരു ചുക്കും അറിയില്ല; വിവരമുള്ളവരോട് ചോദിക്കണം... തുറന്നടിച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: സാമ്പത്തിക വിഷയത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി രംഗത്ത്. മോദിയുടെ അറിവില്ലായ്മ കൊണ്ടാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയതെന്ന് ഒവൈസി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ബ്രിട്ടീഷുകാരും മുഗളന്‍മാരുമാണെന്നായിരുന്നു യോഗി മുംബൈയില്‍ നടന്ന ഹിന്ദു എക്കോണമി ഫോറത്തില്‍ പ്രസംഗിച്ചത്. ഇതിനെതിരെ പല കോണില്‍ നിന്നും പരിഹാസം ഉയരുന്നതിനിടെയാണ് ഒവൈസിയും രംഗത്തുവന്നിരിക്കുന്നത്.

Owaisi

യോഗിക്ക് വിവരമില്ലെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒവൈസി പറഞ്ഞു. വിവരമുള്ള ആരോടെങ്കിലും അദ്ദേഹം സാമ്പത്തിക വിഷയം ചോദിച്ച് മനസിലാക്കണം. ഭാഗ്യം കൊണ്ടാണ് അദ്ദേഹം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായത്. തന്റെ ചോദ്യം ഇത് മാത്രമാണ്... ആറ് വര്‍ഷത്തോളമായില്ലേ ബിജെപി രാജ്യം ഭരിക്കുന്നു, അവര്‍ എന്താണ് തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെയ്തത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ബിജെപി എന്തു ചെയ്തു? ഒവൈസി ചോദിച്ചു.

കേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനംകേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം

ലോകത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ആഗോള സാമ്പത്തിക രംഗത്ത് മൂന്നിലൊന്നും സംഭവാന ചെയ്യുന്നത് ഇന്ത്യയാണ്. എന്നാല്‍ ബ്രിട്ടീഷുകാരും മുഗളന്‍മാരുമാണ് ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ത്തത്. സാമ്പത്തിക രംഗം മാത്രമല്ല ബ്രിട്ടീഷുകാര്‍ തകര്‍ത്തത്. ക്ഷാമത്തിന്റെ ഫലമായി ലക്ഷക്കണക്കിന് ജനങ്ങള്‍ മരിച്ചത് അവര്‍ മൂലമാണ്. പകര്‍ച്ച വ്യാധികള്‍ക്കും കാരണം അവരാണെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ മോദി സര്‍ക്കാര്‍ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും നേരിടവെയാണ് യോഗി ബ്രിട്ടീഷുകാരെയും മുഗളരെയും കുറ്റപ്പെടുത്തി രംഗത്തുവന്നത്. നോട്ട് നിരോധനവും ക്രമരഹിതമായ ജിഎസ്ടിയുമാണ് എല്ലാ പ്രതിസന്ധിയിലേക്കും നയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

English summary
He has no knowledge of anything: Owaisi on Adityanath's economy' remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X