കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ പിതാവിനെ അദ്ദേഹം അപമാനിച്ചു; നിതീഷ് കുമാറിനെതിരെ ബിജെപി നേതൃത്വത്തിന് കത്തെഴുതി ചിരാഗ്

Google Oneindia Malayalam News

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്തിടെ അന്തരിച്ച തന്റെ പിതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് എഴുതിയ കത്തില്‍ ചിരാഗ് പാസ്വാന്‍ ആരോപിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു അതെന്നും ചിരാഗ് കത്തില്‍ പറയുന്നു.

കെഎം മാണിയെ കുടുക്കാന്‍ ക്വിക്ക് വെരിഫിക്കേഷന് ചെന്നിത്തല ഉത്തരവിട്ടു; തുറന്നടിച്ച് കേരള കോണ്‍ഗ്രസ്കെഎം മാണിയെ കുടുക്കാന്‍ ക്വിക്ക് വെരിഫിക്കേഷന് ചെന്നിത്തല ഉത്തരവിട്ടു; തുറന്നടിച്ച് കേരള കോണ്‍ഗ്രസ്

എൻ‌ഡി‌എയുടെ ഉന്നത നേതാക്കൾ പരസ്യമായി ഉറപ്പ് നൽകിയിട്ടും ബീഹാർ മുഖ്യമന്ത്രി തന്‍റെ പിതാവിനെ രാജ്യസഭാ സീറ്റിന്‍റെ പേരില്‍ അപമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സീറ്റ് പങ്കിടല്‍ സമയത്ത്, രാം വിലാസ് പാസ്വാന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ആവശ്യവുമായി നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടപ്പോഴായിരുന്നു തന്‍റെ പിതാവിന് അപമാനം നേരിടേണ്ടി വന്നതെന്നും ചിരാഗ് കത്തില്‍ പറയുന്നു.

 nitish-chirag-1

പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ഒന്നു വിളിച്ചന്വേഷിക്കുക പോലും ചെയ്തില്ലെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്‍ജെപിയുടെ അഭിപ്രായമോ നിര്‍ദേശങ്ങളോ തേടാന്‍ നിതീഷ് കുമാര്‍ തയ്യാറായില്ലെന്നും പാസ്വാന്‍ പറഞ്ഞു.

Recommended Video

cmsvideo
Narendra modi bought airplane worth 8000 crore | Oneindia Malayalam

മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സംസ്ഥാനത്ത് തരംഗമുണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും കത്തില്‍ ചിരാഗ് കൂട്ടിച്ചേര്‍ത്തു. ജെഡിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തു പോവുന്നതായി എല്‍ജെപി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിക്കുന്ന മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

ദേവികയെ ഓര്‍ത്ത് അഭിമാനം, ഹിമാചലിന്റെ പാട്ടുപാടിയ മലയാളി ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!ദേവികയെ ഓര്‍ത്ത് അഭിമാനം, ഹിമാചലിന്റെ പാട്ടുപാടിയ മലയാളി ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

 ഞെട്ടൽ മാറാതെ പിസി ജോർജ്ജ്; മുപ്പതാണ്ട് കൂടെ നിന്നയാൾ കൈവിട്ടു... അതും തന്നെ വേണ്ടാത്ത കോണ്‍ഗ്രസിൽ ഞെട്ടൽ മാറാതെ പിസി ജോർജ്ജ്; മുപ്പതാണ്ട് കൂടെ നിന്നയാൾ കൈവിട്ടു... അതും തന്നെ വേണ്ടാത്ത കോണ്‍ഗ്രസിൽ

English summary
He insulted my father; Chirag writes letter to BJP leadership against Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X