കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പ് രോഗിയായ അദ്ദേഹം എവിടെ പോകാനാണ്; വരവര റാവുവിന് ജാമ്യം തേടി കുടുംബം കോടതിയില്‍

Google Oneindia Malayalam News

മുംബൈ: ഭീമ-കൊറെഗാവ് കേസിൽ രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ വീഡിയോ കോൾ വഴി ഡോക്ടർമാരുടെ പാനൽ പരിശോധിക്കുമെന്ന് ബോംബെ ഹൈക്കോടതി. ആരോഗ്യ നില മോശമായതിനാൽ അദ്ദേഹത്തെ വിട്ടയക്കാനും ആശുപത്രിയിലേക്ക് മാറ്റാനും അഭ്യർത്ഥിച്ചു കൊണ്ടുള്ള വരവര റാവുവിന്‍റെ കുടുംബത്തിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കിടപ്പിലായ രോഗിയാണ് അദ്ദേഹം. മൂത്ര വിസർജനം നിയന്ത്രിക്കാനാകാത്ത വിധം രോഗിയായ വരവര റാവു യൂറിൻ ബാഗുമായാണ്​ ജീവിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ നിയമനടപടിയില്‍ നിന്നും ഒളിച്ചോടാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നും കുടുബത്തിന് വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ചോദിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ചികിത്സ കിട്ടാതെ ജയിലിൽ നരകിക്കുന്ന 80 വയസുള്ള വരവര റാവുവിന്​ ഭരണഘടനാപരമായ അവകാശങ്ങള്‍ അനവദിക്കാന്‍ കോടതി തയ്യാറാകണം. തടവിലിട്ട്​ അദ്ദേഹത്തി​െൻറ ആരോഗ്യം തകർക്കുന്നത്​ ഭരണഘടനയിലെ ആർട്ടിക്കിള്‍ 21 ന്‍റെ നഗ്നമായ ലംഘനമാണെന്നും ഇന്ദിര ജയ്സിങ് പറഞ്ഞു.

varvara-rao

ഹർജിയില്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനിച്ച കോടതി വരവര റാവുവിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്തുന്നതിന്, വീഡിയോ മെഡിക്കൽ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്ന നിർദേശം വെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഡിയോ കൺസൾട്ടേഷന് ഇന്ന് അല്ലെങ്കിൽ നാളെ രാവിലെ സമയം ക്രമീകരിക്കാമെന്ന നിർദേശത്തെ ഇരുപക്ഷവും അംഗീകരിക്കുകയായിരുന്നു.

Recommended Video

cmsvideo
sputnik v vaccine arrived in Hyderabad | Oneindia Malayalam

അനാരോഗ്യത്തിൽ കഴിയുന്ന ഒരാളെ തുടർച്ചയായി തടവിലാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും അത് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യയും ഹനിക്കുന്നുവെന്നും കുടുബം കോടതിയില്‍ വാദിച്ചു. ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലാണ് വരവര റാവു അറസ്റ്റിലാവുന്നത്. തീവ്രവാദ വിരുദ്ധ നിയമമായ 'നിയമവിരുദ്ധ പ്രവർത്തന നിരോധന' നിയമപ്രകാരമുള്ള കുറ്റം ചുമത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ

 കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും: സുരേന്ദ്രൻ കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും: സുരേന്ദ്രൻ

യുപിയില്‍ അഖിലേഷിനോട് ചെയ്തത് ബിഹാറില്‍ തേജസ്വിയോട് ചെയ്തു; കോണ്‍ഗ്രസിനെതിരെ വിമർശനം ശക്തംയുപിയില്‍ അഖിലേഷിനോട് ചെയ്തത് ബിഹാറില്‍ തേജസ്വിയോട് ചെയ്തു; കോണ്‍ഗ്രസിനെതിരെ വിമർശനം ശക്തം

English summary
he is bedridden, Where is he going to go ; Family seeks bail for Varavara Rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X