കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ സ്വാര്‍ഥനെന്ന് ബിജെപി നേതാവ്; എന്‍ഡിഎ സഖ്യത്തില്‍ മുറുമുറുപ്പ്

Google Oneindia Malayalam News

ദില്ലി: മോദി മന്ത്രിസഭയില്‍ അംഗാമാകാതെ വിട്ടുനിന്ന ജെഡിയുവിന്റെ തീരുമാനം എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നു. ഒരു മന്ത്രി പദവി മാത്രം നല്‍കിയ ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ജെഡിയു നേരത്തെ പറഞ്ഞിരുന്നില്ല. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചവരില്‍ ഒരു നേതാവിനെ മാത്രമാണ് ബിജെപി ജെഡിയുവില്‍ നിന്ന് തിരഞ്ഞെടുത്തത്. ഒരു മന്ത്രി പദവി മാത്രമാണെങ്കില്‍ വേണ്ട എന്നായിരുന്നു നിതീഷ് കുമാറിന്റെ നിലപാട്.

Nitish

നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ് ഗോപാല്‍ നാരായണ്‍ സിങ്. സ്വാര്‍ഥനായ നേതാവാണ് നിതീഷ് എന്ന് ഗോപാല്‍ നാരായണ്‍ കുറ്റപ്പെടുത്തി. സ്വന്തം നേട്ടം മാത്രമാണ് അദ്ദേഹം എപ്പോഴും നോക്കുന്നത്. എല്ലാ തീരുമാനങ്ങളും അദ്ദേഹം നേട്ടങ്ങളെ മത്രം അടിസ്ഥാനമാക്കിയാണ് എടുക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ ഗോപാല്‍ നാരായണ്‍ പറഞ്ഞു.

കൈയ്യടി നേടാന്‍ നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഗതാഗത വകുപ്പ്; സോണിയ പോലും പ്രശംസിച്ച നേതാവ്കൈയ്യടി നേടാന്‍ നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഗതാഗത വകുപ്പ്; സോണിയ പോലും പ്രശംസിച്ച നേതാവ്

ബിജെപിയുടെ സഹായത്തോടെയാണ് ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായി തുടരുന്നത്. സ്വന്തമായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന വേളയില്‍ ബിജെപിയെ അദ്ദേഹം പുറത്താക്കും. അക്കാര്യം നന്നായി അറിയാം. കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം കിട്ടാത്തതിന് പ്രതിഷേധിച്ച ഒരു സഖ്യകക്ഷിയുമില്ല. നിതീഷിന്റെ നീക്കത്തിനെതിരെ ബിഹാറിലെ ജനങ്ങള്‍ തന്നെ രംഗത്തുവരുമെന്നും ഗോപാല്‍ നാരായണ്‍ സിങ് പറഞ്ഞു.

ഒരു മന്ത്രി പദവി മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത്. അതുകൊണ്ട് മന്ത്രിസഭയില്‍ ചേരേണ്ട എന്ന് തീരുമാനിച്ചു. പുറത്തുനിന്ന് എല്ലാ പിന്തുണയും നല്‍കും- എന്നാണ് നിതീഷ് പാര്‍ട്ടി യോഗത്തിന് ശേഷം വ്യാഴാഴ്ച പറഞ്ഞത്.

English summary
He is very selfish: BJP leader slams Bihar CM Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X