മക്കളുടെ മുന്നിലിട്ട് എന്നെ കൊല്ലാന്‍ ശ്രമിച്ചു: ലിപിക മിത്ര
ദില്ലി: ആം ആദ്മി പാര്‍ട്ടി എം എല്‍ എ സോമനാഥ് ഭാരതി മക്കളുടെ മുന്നില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ഭാര്യ ലിപിക മിത്ര. മക്കളുടെ മുന്നിലിട്ട് എന്നെ മര്‍ദ്ദിച്ചു. മരിക്കാന്‍ വിട്ടു എന്നും ലിപിക മിത്ര ആരോപിച്ചു. സോമനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്കിയ ഭാര്യ ലിപിക മിത്ര പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദില്ലിയില്‍ ട്രാഫിക് പോലീസുകാരനെതിരെ ശബ്ദമുയര്‍ത്തിയ വനിതയെ പ്രശംസിച്ച മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്. അദ്ദേഹത്തില്‍ നിന്നും നീതി കിട്ടും എന്നാണ് താന്‍ കരുതുന്നത്. തനിക്ക് ഒരു വിലയും തരാത്ത ഒരു വിവാഹ ബന്ധത്തില്‍ നിന്നുള്ള മോചനം മാത്രമാണ് താന്‍ ആവശ്യപ്പെടുന്നത്. കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണ് താന്‍.

ലിപിക മിത്രയുടെ പത്രസമ്മേളനത്തിലേക്ക് അപ്രതീക്ഷിതമായി സോമനാഥ് ഭാരതിയുടെ അമ്മ കടന്നുവരാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. തന്നെ പ്രതി മക്കള്‍ വഴക്കുണ്ടാക്കരുതെന്നും അവര്‍ പറഞ്ഞു. താന്‍ വേണമെങ്കില്‍ ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് പോകാം. എന്നാലെങ്കിലും മകനും ഭാര്യയും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനമായി ജീവിക്കട്ടെ.
ജൂണ്‍ 10നാണ് സോമനാഥ് ഭാരതിക്കെതിരെ ലിപിക മിത്ര വനിതാ കമ്മീഷന് പരാതി നല്‍കിയത്. തന്നെ സോംനാഥ് പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സോമനാഥിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications