Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളങ്ങള്‍ മാത്രം പറയുന്ന മോദിയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത മമതയും; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ ഒരേ സമയം രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗാളിലെ വടന്‍ക്കന്‍ മാള്‍ഡ മണ്ഡലത്തിലെ ചഞ്ചലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കള്ളങ്ങള്‍ മാത്രം പറയുന്ന വ്യക്തിയാണ് മോദിയെന്ന് ആരോപിച്ച രാഹുല്‍ മമതാ ബാനര്‍ജി വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണുമെന്നും കുറ്റപ്പെടുത്തി. മമതയില്‍ നിന്നും മോദിയില്‍ നിന്നും ജനങ്ങള്‍ക്ക് ഗുണകരമായ ഒന്നും സംഭവിക്കുന്നില്ല. കര്‍ഷകര്‍ക്ക് സഹായങ്ങളോ യുവാക്കള്‍ക്ക് ജോലിയോ ഈ സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

rahul-gandhi

ബംഗാളിലെ ഇടത് ഭരണത്തിനേക്കാള്‍ ഒട്ടം മെച്ചപ്പെട്ടതല്ല മമതയുടെ ഭരണം. ഇടത് ഭരണത്തിനെതിരെ അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇന്നും അതുപോലെ നില്‍ക്കുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകരും സര്‍ക്കാരും നിരന്തരം അക്രമിക്കുകയാണ്. ആശയപരമായ പോരാട്ടം തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെ പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ മാസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ വസതിയില്‍ ഒന്നിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയത് എന്നാണ് ശ്രദ്ധേയം. കൊല്‍ക്കത്തയില്‍ മമത സംഘടിപ്പിച്ച മഹാറാലിയിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+