കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട.... അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ട രാംദാസ് അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്. അത്തവാലെ ഇടപെട്ടതിന് നന്ദി. പക്ഷേ അദ്ദേഹം ഞങ്ങളെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരത്തിലെത്തുമെന്നും റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ അത്തവാലെയുടെ പ്രസ്താവനയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് അവകാശപ്പെട്ടിരുന്നു.

1

അതേസമയം ശിവസേനയ്ക്ക് രണ്ട് വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്നും ബിജെപി മൂന്ന് വര്‍ഷത്തോളം മുഖ്യമന്ത്രി പദം കൈവശം വെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഞ്ജയ് റാവത്തുമായി ഇക്കാര്യം സംസാരിച്ചെന്നും അത്തവാലെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഫോര്‍മുല അംഗീകരിക്കാനില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശിവസേന. അത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

നേരത്തെ അത്തവാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിച്ചിരുന്നു. സഖ്യത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു അമിത് ഷാ അദ്ദേഹത്തിന് മറുപടി നല്‍കിയത്. ശിവസേന ഒരിക്കലും കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കില്ലെന്നും, അവര്‍ ബിജെപി പാളയത്തില്‍ തന്നെ നില്‍ക്കുന്നതാണ് ഏറ്റവും നല്ലതെന്നും അത്തവാലെ പറഞ്ഞിരുന്നു.

എന്നാല്‍ ബിജെപിയുമായുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ ആരും വരേണ്ടെന്ന് റാവത്ത് തുറന്നടിച്ചു. ഞങ്ങളെ കുറിച്ച് ആലോചിച്ച് അദ്ദേഹം ആശങ്കപ്പെടുകയു വേണ്ട. ഞങ്ങള്‍ 170 പേരുടെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കും. ശിവസേന തന്നെ ആ സര്‍ക്കാരിന് നേതൃത്വം നല്‍കുമെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം ബിജെപി പ്രമുഖ വകുപ്പുകളൊന്നും വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് അത്തവാലെയുടെ ഓഫര്‍ ശിവസേന തയ്യാറാവത്തതെന്നാണ് സൂചന.

ധാര്‍ഷ്ട്യത്തിന്റെ അന്ത്യമാണിത്... ബിജെപിയെ വേരോടെ പിഴുതെറിയുമെന്ന് ശിവസേന!!ധാര്‍ഷ്ട്യത്തിന്റെ അന്ത്യമാണിത്... ബിജെപിയെ വേരോടെ പിഴുതെറിയുമെന്ന് ശിവസേന!!

English summary
he neednt worry about us sanjay raut replies to athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X