Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ ബലാത്സംഗം ചെയ്തു, അയാളാണ് എന്റെ കുഞ്ഞിന്റെ അച്ഛൻ'; ബിജെപി എംഎൽഎയ്ക്കെതിരെ യുവതി

ദില്ലി; ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി. ഉത്തരാഖണ്ഡ് ബിജെപി എംൽഎയായ മഹേഷ് സിംഗ് നേഗിയ്ക്കെതിരെയാണ് യുവതിയുടെ പരാതി. തന്നെ ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നും തന്റെ കുഞ്ഞിന്റെ അച്ഛൻ എംഎൽഎയാണെന്നുമാണ് യുവതിയുടെ ആരോപണം.

അതേസമയം യുവതിയ്ക്കെതിരെ പരാതിയുമായി മഹേഷ് നെഗിയുടെ ഭാര്യയും രംഗത്തെത്തി. 5 കോടതി യുവതി ആവശ്യപ്പെട്ടിരുന്നുവെന്നുും അതിന് നൽകാത്തതിലെ ദേഷ്യമാണ് കേസിന് കാരണമായതെന്നുമാണ് നെഗിയുടെ ഭാര്യയുടെ ആരോപണം. സംഭവം ഇങ്ങനെ

 സുഖമില്ലാത്ത അമ്മയ്ക്കൊപ്പം

സുഖമില്ലാത്ത അമ്മയ്ക്കൊപ്പം

2016 മുതൽ തനിക്ക് മഹേഷ് നെഗിയെ പരിചയമുണ്ടെന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു. നെഗിയുടെ വീടിന് സമീപത്തുള്ള വീട്ടിലായിരുന്നു താൻ കഴിഞ്ഞിരുന്നത്. തന്റെ അമ്മയ്ക്ക് ആ സമയത്ത് സുഖമില്ലായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ ആവി പിടിക്കാൻ നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞ് എംഎൽഎ സഹായിക്കാൻ എത്തി.

 വീട്ടിലെത്തിയപ്പോൾ

വീട്ടിലെത്തിയപ്പോൾ

ആവി പിടിക്കാൻ ഉള്ള സൗകര്യം തന്റെ വീട്ടിൽ ഉണ്ടെന്നും അമ്മയേയും കൊണ്ട് അവിടെ വന്നാൽ മതിയെന്നും നെഗി പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് അമ്മയേയും കൊണ്ട് താൻ വീട്ടിൽ പോകാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം തന്നെ റൂമിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും തന്നെ കടന്ന് പിടിക്കുകയും ചെയ്തു,യുവതി പരാതിയിൽ പറഞ്ഞു.

 ഭീഷണി തുടർന്നു

ഭീഷണി തുടർന്നു

ഇത് പലപ്പോഴായി തുടർന്നു. ഭീഷണി ഭയന്ന് താൻ ആരോടും പറഞ്ഞില്ല. തന്റെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപും മുസോറിയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്റെ അൽമോറയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ എംഎൽഎ നിർബന്ധിച്ചു.

Recommended Video

cmsvideo
    മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ | Oneindia Malayalam
     ഭർത്താവ് ഉപേക്ഷിച്ചു

    ഭർത്താവ് ഉപേക്ഷിച്ചു

    ഭീഷണിയെ തുടർന്ന് താൻ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. ഉടനെ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീധനത്തിന്റെ പേരിൽ കേസ് കൊടുക്കാൻ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ഇക്കാര്യം തന്നോട് ചോദിച്ചതോടെ സംഭവിച്ചത് മുഴുവൻ താൻ അയാളോട് പറഞ്ഞു. ഇതോടെ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് ഉപേക്ഷിച്ചു.

     തന്നേയും മകളേയും സംരക്ഷിക്കാമെന്ന്

    തന്നേയും മകളേയും സംരക്ഷിക്കാമെന്ന്

    പിന്നീട് നെഗി തന്നെ ദില്ലി, നേപ്പാൽ, ഹിമാചൽപ്രദേശ്, നൈനിറ്റാൾ, അൽമോര എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. താൻ ഗർഭിണിയായതോടെ വിവരം പറഞ്ഞപ്പോൾ തന്നെയും കുട്ടയേയും നോക്കാമെന്ന് മെഗി ഉറപ്പ് നൽകി. പ്രസവത്തിന് മുൻപ് ഡറാഡൂണിൽ ചെക്കപ്പിനായി തനിക്കൊപ്പം നെഗി വന്നിരുന്നവെന്നും യുവതി പരാതിയിൽ പറഞ്ഞു.

     ഡിഎൻഎ പരിശോധന

    ഡിഎൻഎ പരിശോധന

    പ്രസവത്തിന് ശേഷം ഡിഎൻഎ പരിശോധന നടത്തിയപ്പോൾ തന്റെ ഭർത്താവല്ല എംഎൽഎയാണ് കുട്ടിയുടെ അച്ഛനെന്ന് കണ്ടെത്തി. എന്നാൽ ഇക്കാര്യം അറിയിച്ചപ്പോൾ നെഗി തന്നെ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് പരാതികാരി പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ നെഗിയുടെ ഭാര്യ റിത തനിക്ക് 25 ലക്ഷം വാഗ്ദാനം ചെയ്തു.

     25 ലക്ഷം ഓഫർ ചെയ്തു

    25 ലക്ഷം ഓഫർ ചെയ്തു

    എന്നാൽ അത് താൻ സ്വീകരിച്ചില്ല.തനിക്ക് ആരുടേയും പണം വേണ്ടെന്നും നിയമപരമായി തന്നെ പോരാടുമെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ ആരോപണം നെഗി നിഷേധിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ മാനപ്പൂർവ്വം ശ്രമിക്കുകയാണെന്നും നെഗി ആരോപിച്ചു.

     കോൺഗ്രസാണ് പിന്നിൽ

    കോൺഗ്രസാണ് പിന്നിൽ

    കോൺഗ്രസാണ് ഇതിന് പിന്നിൽ. തനിക്കെതിരെ യുവതി ഉയർത്തിയ പരാതികൾ എല്ലാം വ്യാജമാണെന്നും നെഗി പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസും രംഗത്തെത്തി. ഒരു എംഎൽഎയ്ക്കെതിരെ ഉയർന്ന ബലാത്സംഗ പരാതി ഗൗരവമേറിയതാണ്. പരാതി വ്യാജമാണെങ്കിൽ എന്തുകൊണ്ടാണ് എംഎൽഎ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാകാത്തതെന്നും കോൺഗ്രസ് ചോദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+