തലയില്‍ നിന്ന് 'പുക' പോകുന്നത് കണ്ടിട്ടൂ... തമാശയല്ല, ഒറിജിനല്‍ വീഡിയോ
ഒരാളുടെ തലയില്‍ നിന്ന് പുകപാറുന്ന വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്
ദില്ലി: ചിന്തിച്ച് ചിന്തിച്ച് തലപുകയ്ക്കുക എന്നൊരു പ്രയോഗം തന്നെ ഉണ്ട്. അധികം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമ്പോഴും ഇങ്ങനെ പറയും. എന്നാല്‍ ശരിക്കും തലപുകയ്ക്കുന്ന കാഴ്ച ആരെങ്കിലും കണ്ടിട്ടുണ്ടോ?
തലയില്‍ കുന്തിരിക്കം പുകയ്ക്കുന്ന കാര്യമല്ല പറയുന്നത്. തലയില്‍ നിന്ന് പുകവരുന്ന കാര്യം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെട്ട് പോകും. കഷണ്ടിത്തലയില്‍ നിന്ന് പുകപൊന്തുന്ന ആ വീഡിയോ കാണാം...

20167 ന്റെ തുടക്കത്തില്‍ തന്നെ
2016 കഴിഞ്ഞ 2017 എത്തി. ഈ സമയത്താണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്താണ് ഇതിന് പിന്നില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടും ഇല്ല.

തണുപ്പുകാലം അല്ലേ
ഡിസംബര്‍-ജനുവരി മാസങ്ങള്‍ തണുപ്പുകാലം ആണ്. ആ സമയത്താണ് ഒരാളുടെ തലയില്‍ നിന്ന് ചൂടന്‍ പുക പൊങ്ങി വരുന്നത്. ആളുകള്‍ അത്ഭുതപ്പെടാന്‍ വേറെ എന്തെങ്കിലും വേണോ?

കഷണ്ടിത്തലയില്‍ നിന്ന്
പൂര്‍ണമായും കഷണ്ടിയായ ഒരു ആളാണ് വീഡോയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ മുടിക്കുള്ളില്‍ എന്തെങ്കിലും സൂത്രം ചെയ്തിട്ടല്ല ഇത് എന്ന് ഉറപ്പിക്കാന്‍ പറ്റും.

ഇന്ത്യയിലാണ്... പക്ഷേ എവിടെ
ഇന്ത്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പക്ഷേ, ആര്, എവിടെവച്ച് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല. സുഹൃത്തുക്കളാണ് വീഡിയോ എടുത്തിട്ടുള്ളത്. അവരുടെ സംഭാഷണങ്ങളും കേള്‍ക്കാം.

വെള്ളത്തില്‍ നിന്ന് 'പുക' ഉയരാറില്ലേ
തണുപ്പുകാലത്ത് പ്രഭാതങ്ങളില്‍ വെള്ളത്തില്‍ നിന്ന 'പുക' ഉയരുന്നത് കാണാറുണ്ട്. ഇദ്ദേഹത്തിന്റെ ചൂടന്‍ കഷണ്ടിയില്‍ നല്ല തണുത്ത വരണ്ട കാറ്റ് അടിച്ചപ്പോല്‍ വിയര്‍പ്പ് കണങ്ങള്‍ ബാഷ്പീകരിച്ച് പുകപോലെ പൊന്തിവന്നതാകാം കാരണം എന്നാണ് ചിലരുടെ നിരീക്ഷണം.
വീഡിയോ കാണാം
ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ വീഡിയോ












Click it and Unblock the Notifications