'അവൻ ദേഹത്ത് കയറി ഇരുന്ന് ക്രൂരമായി മർദ്ദിച്ചു,ഫോൺ പൊട്ടിച്ചു'; കാമുകനെതിരെ നടി അനിഖ
'ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും അയാൾ നിരീക്ഷിച്ചു'

ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. തനിക്ക് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിൽ പങ്കിട്ടുണ്ട്. പലപ്പോഴായി കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ചിത്രങ്ങൾക്കൊപ്പം പങ്കിട്ട കുറിപ്പിൽ നടി പറയുന്നു. മുൻ കാമുകനെതിരെ കേസ് കൊടുത്തെന്നും നടി വെളിപ്പെടുത്തി. നടിയുടെ കുറിപ്പിൽ പറയുന്നത്.

അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു
നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപോലൊരു കാര്യങ്ങൾ വളച്ചൊടിക്കുന്നൊരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടില്ല. ഇതെല്ലാം ചെയ്ത ശേഷവും അയാൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു
രണ്ടാം തവണയും അയാൾ എന്നെ ഉപദ്രവിച്ചപ്പോൾ തന്നെ ഞാൻ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ അടിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് സംഭവത്തിന് ശേഷം അയാൾ എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ അന്ന് ഞാൻ വെറുതെ വിട്ടു). രണ്ടാം തവണയും അയാൾ എന്നെ ദ്രോഹിച്ചു, പക്ഷേ അയാൾ ഉദ്യോഗസ്ഥർക്ക് പണം കൊടുത്തു, അതോടെ പോലീസുകാർ പ്രശ്നം പറഞ്ഞ് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു. ഇതോടെ എന്നെ ഉപദ്രവിക്കാനുള്ള അയാളുടെ ആത്മവിശ്വാസം ഉയർന്നു. കഴിഞ്ഞ വർഷങ്ങൾക്കിടെ ഞാൻ വളരെ അധികം ഉപദ്രവം ഏറ്റുവാങ്ങി വഞ്ചിക്കപ്പെട്ടു. ഇതോടെ എനിക്ക് അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

അയാൾ എന്റെ ഫോൺ തകർത്തു
എന്നാൽ എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോയെന്ന് അറിയില്ല, അയാൾ തയ്യാറായില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്ന
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്. അതുകൊണ്ട് ഞാൻ അയാളെ സംശയിച്ചില്ല. ഞാൻ ഷൂട്ടിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ തകർത്തു,
ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും അയാൾ നിരീക്ഷിച്ചു.

എന്റെ ഫോൺ തിരികെ തരണമെന്ന് അപേക്ഷിച്ചു
ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുൻപ്, അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മർദ്ദിച്ചു. ഞാൻ എന്റെ ഫോൺ തിരികെ തരണമെന്ന് അപേക്ഷിച്ചു. എന്നാൽ അയാൾ എന്റെ ദേഹത്ത് കയറി ഇരുന്നു. എന്റെ നാലിരിട്ടി വലിപ്പമുള്ളയാളാണ്. അയാൾ എന്റെ വായ പൊത്തിപിടിച്ചു. തൊണ്ടയിൽനിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണതെന്ന് വരെ ഞാൻ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാൻ അടുത്ത മുറിയിലേക്ക് ഓടി, പുറത്ത് കടന്ന് ഫ്ലാറ്റ് ജീവനക്കാരനോട് പരാതിപ്പെട്ടു. എന്നാൽ അയാൾ നിസഹായനായിരിന്നു. അതോടെ ഞാൻ ബാത്റൂമിൽ രാവിലെ വരെ മുറിയടച്ച് ഇരുന്നു.

ക്രൂരതയ്ക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് അയാളാണ്
ഈ മുഖം കൊണ്ട് നീ എങ്ങനെ അഭിനയിക്കുമെന്ന് കാണട്ടെയെന്ന് പറഞ്ഞ് കൊണ്ടാണ് അയാൾ എന്നെ മർദ്ദിക്കുന്നത്. എന്റെ മുഖം കണ്ണാടിയിൽ കണ്ട് ഞാൻ കരഞ്ഞപ്പോൾ നിന്റെ വാടകം കൊള്ളാമെന്നായിരുന്നു ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞത്. എന്നെ ദ്രോഹിച്ചതിന് തൊട്ട് പിന്നാലെ തന്നെ അയാൾ അയാളുടെ കൂട്ടുകാർക്കൊപ്പം പാർട്ടിക്ക് പോയി. ക്രൂരതയ്ക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് അയാളാണ്. ഈ ക്രൂരതയ്ക്കൊക്കെ ശേഷം അയാൾ ഉറപ്പ് വരുത്തിയത് ഞാൻ എന്റെ ബന്ധുക്കളോടും പോലീസിനോടും ഇതൊന്നും പറയുന്നില്ലെന്നതായിരുന്നു.മാനസികമായും ശാരീരകമായും അതിൽ നിന്നും മുക്തി നേടാൻ കുറെ സമയമെടുത്തു. പക്ഷേ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന ധാരണ എന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. ഈ ലോകം ഇരുണ്ടതാണെന്ന് വരെ എനിക്ക് തോന്നി. സുഹൃത്തുക്കളെന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു കാരണം മനുഷ്യത്വത്തെക്കാൾ വലുതെന്ന് പണമാണ്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഞാൻ പ്രതിസന്ധികളെ തരണം ചെയ്തു.

ഞാൻ കർമ്മയിൽ വിശ്വസിക്കുന്നുണ്ട്
കുറ്റബോധമല്ല, മറിച്ച് സ്വയവും കുടുബത്തിനും ബഹുമാനം താൻ നൽകിയിരുന്നില്ലെന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. അയാളെ പോലൊരാൾക്കൊപ്പം ജീവിച്ചതിൽ സ്വയം ക്ഷമിക്കുന്ന ഒരു സമയം കൂടിയായിരുന്നു കടന്ന് പോയത്. പിതാവ് മരണപ്പെട്ടതും സഹോദരങ്ങൾ ഇല്ലാത്തതുമാണ് എന്നെ ദ്രോഹിക്കാൻ അയാൾക്ക് ധൈര്യം നൽകിയത്. ഈ ജീവിതം ഒന്നേയുള്ളൂ എല്ലാവരോടും ക്ഷമിക്കണമെന്ന് എനിക്ക് അറിയാം. എന്നാൽ ആ ഭീരുവിനോട് ക്ഷമിക്കാൻ എനിക്കത് സാധിക്കുമെന്ന് കരുതുന്നില്ല. ഞാൻ കർമ്മയിൽ വിശ്വസിക്കുന്നുണ്ട്.അയാൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അയാൾ ഇപ്പോൾ ഒളിവിലാണ്. അയാൾ നിലവിൽ ന്യൂയോർക്കിൽ ഉണ്ടെന്നാണ് വിവരം. ഭീഷണികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഞാൻ ഇതൊക്കെ പങ്കുവെയ്ക്കുന്നത്. എന്നെ പറ്റി അയാൾ പലരോടും മോശം പറയുന്നുണ്ട്. പലരും ഇത് ഞങ്ങളെ വിളിച്ച് ചോദിക്കാറുണ്ട്.
ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി വീണ്ടും ജോലിയിലേക്കും ഷൂട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു', അങ്കിത കുറിച്ചു.












Click it and Unblock the Notifications