കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന് മുഖ്യമന്ത്രിയാവാന്‍ ആഗ്രഹം.... തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് അമരീന്ദര്‍!!

Google Oneindia Malayalam News

അമൃത്സര്‍: തിരഞ്ഞെടുപ്പ് ദിവസം പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ പോര് പരസ്യമാകുന്നു. നവജോത് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ടെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു. തന്നെ മാറ്റി അവിടെ എത്താനാണ് സിദ്ദുവിന്റെ ശ്രമം. സിദ്ദു നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നതാണെന്നും, അനവസരത്തിലുള്ളതാണെന്നും അമരീന്ദര്‍ ആരോപിച്ചു.

1

സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ ആരോപിച്ചത്. അമരീന്ദറാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും, സിദ്ദുവിന്റെ ദുര്‍ബലനാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കൗര്‍ ആരോപിച്ചിരുന്നു. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.

തുടര്‍ന്ന് സിദ്ദുവും ഇതേ ആരോപണവുമായി രംഗത്തെത്തി. ചണ്ഡീഗഡില്‍ തന്റെ ഭാര്യ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അമരീന്ദര്‍ ടിക്കറ്റ് നിഷേധിച്ചെന്നും സിദ്ദു ആരോപിച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ ഇത് തള്ളി. കൗറിന് അമൃത്സറിലോ ബട്ടിന്‍ഡയിലോ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സീറ്റ് നിഷേധിച്ചെന്നും അമരീന്ദര്‍ പറഞ്ഞു. സിദ്ദുവുമായി യാതൊരു പോരാട്ടത്തിനും ഇല്ലെന്നും അമരീന്ദര്‍ പറഞ്ഞു.

അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിനായി ആഗ്രഹമുണ്ടെങ്കില്‍ പ്രശ്‌നമില്ല. അത് നല്ലതാണ്. നേതാക്കള്‍ക്ക് എപ്പോഴും ആഗ്രഹങ്ങളുണ്ടാവും. എനിക്ക് ചെറുപ്പം മുതല്‍ അദ്ദേഹത്തിനെ അറിയാം. എന്നാല്‍ ഇതുവരെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടില്ല. അദ്ദേഹത്തിന് മുഖ്യമന്ത്രി പദം വേണം. അതിന് എന്നെ ഒഴിവാക്കണം. അതായിരിക്കും ലക്ഷ്യമെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയാണ് ബാധിക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍

English summary
he wants cm post amarinder hits out at sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X