കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയൊരു ശബ്ദമാണ് ഫോണിലൂടെ കേട്ടത്, പിന്നെ നിശബ്ദത! കൊല്ലപ്പെട്ട ജവാന്റെ ഭാര്യയുടെ ഹൃദയഭേദകമായ അനുഭവം

Google Oneindia Malayalam News

കാണ്‍പൂര്‍: കണ്ണടച്ച് തുറക്കും മുന്‍പാണ് രാജ്യം കാക്കുന്ന 39 ജവാന്മാരുടെ ജീവന്‍ നമുക്ക് നഷ്ടമായത്. ധീരജവാന്മാരുടെ വേര്‍പാടില്‍ രാജ്യം ഒന്നാകെ കേഴുന്നു. കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരില്‍ ഒരാളായ പ്രദീപ് സിംഗ് യാദവിന്റെ ഭാര്യ നീരജ് ദേവിയുടെ വാക്കുകള്‍ ഹൃദയഭേദമായിരുന്നു. ചാവേര്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ്യുുവി സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുമ്പോള്‍ ഭാര്യയോട് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു പ്രദീപ് സിംഗ് യാദവ്.

ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് അവസാനത്തേത് ആയിരിക്കുമെന്ന് പ്രദീപ് സിംഗോ നീരജയോ കരുതിയിട്ടില്ല. സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ വലിയൊരു ശബ്ദമാണ് താന്‍ കേട്ടതെന്ന് നീരജ് പറയുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ എല്ലാം നിശബ്ദമായി. കോള്‍ കട്ടാവുകയും ചെയ്തുവെന്ന് നീരജ് ദേവി പറയുന്നു.

അരുതാത്തത് എന്തോ നടന്നിരിക്കുന്നതായി തനിക്ക് തോന്നി. പിന്നീട് പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാന്‍ പല തവണ ശ്രമം നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും നീരജ് ദേവി പറയുന്നു. അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞിരുന്നു. അന്ന് വൈകിട്ടോടെ സിആര്‍പിഎഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നീരജ് ദേവിക്ക് ഒരു ഫോണ്‍ കോള്‍ വന്നു.

പ്രദീപ് സിംഗ് അടക്കമുളള 30 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ആ ഫോണ്‍ വിളിയിലൂടെ ലഭിച്ച വിവരമെന്ന് കണ്ണീരോടെ നീരജ് ദേവി പറയുന്നു. പ്രദീപിനും നീരജിനും രണ്ട് പെണ്‍മക്കളാണ് ഉളളത്. അവസാനമായി സംസാരിച്ചപ്പോള്‍ മക്കളെ കുറിച്ചാണ് ചോദിച്ചത് എന്നും മക്കളെ പ്രദീപിന് വലിയ ഇഷ്ടമായിരുന്നുവെന്നും നീരജ് ദേവി പറയുന്നു. പ്രദീപിന്റെ വേര്‍പാട് വിശ്വസിക്കാനാവാതിരിക്കുകയാണ് കുടുംബം.

English summary
He was on phone when blast took place: Slain jawan's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X