സ്വന്തം ഭാര്യയെ മര്യാദയ്ക്ക് നോക്കാന്‍ അറിയാത്തവൻ സിഡി ഉണ്ടാക്കി കളിക്കുന്നു.. മോദിക്കെതിരെ പട്ടേൽ!
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും എതിരെ ഒരു നിര ആരോപണങ്ങളുമായി ഗുജറാത്തിലെ പട്ടേൽ നേടാത് ഹർദീക് പട്ടേൽ രംഗത്ത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഹർദീക് പട്ടേൽ ബി ജെ പിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതാകും പട്ടേലിന്റെ ഇടപെടലുകള്‍ എന്നാണ് കരുതുന്നത്. ഹർദീക് പട്ടേലിന്റെ അശ്ലീല വീഡീയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. ഇതടക്കം പരാമർശിച്ചാണ് പട്ടേൽ ബി ജെ പിയെ ആക്രമിക്കുന്നത്.

ട്വിറ്ററിലെ പട്ടേൽ കവിത
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഒരു കവിതാ രൂപത്തിലാണ് ഹർദീക് പട്ടേൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നത്. നാഥുറാം വിനായക് ഗോഡ്സെ മുതൽ ഗോവധ നിരോധനവും രാമജന്മഭൂമി പ്രശ്നം വരെ ഹർദീക് പട്ടേലിന് പറയാനുണ്ട്. ട്വിറ്ററിലെ പട്ടേൽ കവിതയുടെ പരിഭാഷ ഇങ്ങനെയാണ്.

രാമൻ പുറത്ത്, ഗോഡ്സെ അകത്ത്
അയോധ്യയിലെ തർക്കമന്ദിരത്തിലെ രാമനെയാകണം ഹർദീക് പട്ടേൽ പരാമർശിക്കുന്നത്. രാമൻ ടെന്‍റിൽ കഴിയുകയാണ്. ഇവിടെയിതാ നാഥുറാം വിനായക് ഗോഡ്സെക്ക് വരെ ക്ഷേത്രമുണ്ട്. ഹിന്ദുമഹാസഭ ഗോഡ്സെ പൂജ നടത്തുന്നതിനെ പറ്റിയാണ് ഇവിടെ പരാമർശം.

ഭിന്നിപ്പിക്കുന്ന ബിജെപി
ബി ജെ പി രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന് ഹർദീക് പട്ടേൽ ഭംഗ്യന്തരേണ പറഞ്ഞുവെക്കുന്നു. ദളിതുകളെ ബി ജെ പി അടിച്ചമർത്തുകയാണ്. പശുവിനെ അമ്മയെന്ന് വിളിക്കുകയും ചെയ്യും ഇവർ തന്നെ പശുവിനെ കൊന്ന് ഇറച്ചി കയറ്റിയയക്കുകയും ചെയ്യും.

സിഡി വിൽക്കാൻ നടക്കുന്നവർ
തൻറെ പേരിൽ പ്രചരിക്കുന്ന സെക്സ് സിഡി ബിജെപിയുടെ പണിയാണ് എന്നാണ് ഹർദീക് പട്ടേൽ പറയുന്നത്. സ്വന്തം ഭാര്യയുടെ കാര്യങ്ങൾ നോക്കാൻ പറ്റാത്തവൻ ഇപ്പോൾ മറ്റുള്ളവർക്ക് വേണ്ടി സിഡി ഉണ്ടാക്കുന്നു. - പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ കമന്റ് എന്ന് ആര്ക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?












Click it and Unblock the Notifications