കള്ളികള്‍ക്ക് 'കഞ്ഞിവച്ച' പോലിസുകാരന് കുടുങ്ങി, സിസിടിവി കാമറ ചതിച്ചു, കോണ്‍സ്റ്റബിളിന്റെ പണി പോയി
ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. കള്ളികളെ സഹായിക്കുന്ന രംഗങ്ങള്‍ സിസിടിവി കാമറയില്‍ കുടുങ്ങിയതാണ് കോണ്‍സ്റ്റബിളിന് തിരിച്ചടിയായത്.
ദില്ലി: മോഷ്ടാക്കളെ സഹായിച്ച പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ കുടുങ്ങി. ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. കള്ളികളെ സഹായിക്കുന്ന രംഗങ്ങള്‍ മെട്രോയിലെ സിസിടിവി കാമറയില്‍ കുടുങ്ങിയതാണ് കോണ്‍സ്റ്റബിളിന് തിരിച്ചടിയായത്.
ഒടുവില്‍ പോലിസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. തന്റെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയെന്ന് കാട്ടി അമേരിക്കന്‍ യുവതിയാണ് പോലിസില്‍ പരാതിപ്പെട്ടത്. ഇവരും ഭര്‍ത്താവും മെട്രോ സ്റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

പോലിസ് മെട്രോ സ്റ്റേഷനിലെ സിസിടിവി കാമറ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോഴാണ് ഒരു സംഘം സ്ത്രീകളെ സംശയാസ്പദമായി കണ്ടത്. ഇവരുടെ നീക്കങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് ഹെഡ് കോണ്‍സ്റ്റബിളും കുടുങ്ങിയത്.

ആറ് സ്ത്രീകളെയാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. ഇവരുടെ അടുത്ത് തന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ നില്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. സ്ത്രീകളില്‍ നിന്നു എന്തോ വാങ്ങുന്നതും അത് പോക്കറ്റില്‍ ഇടുന്നതും കാമറയില്‍ കുടുങ്ങിയതോടെയാണ് കോണ്‍സ്റ്റബിളിന് പണിയായത്. അതോടെ ഇയാളെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആഭരണം മോഷണം പോയെന്ന് കാണിച്ച് ഡിസംബര്‍ 13നാണ് പരാതി നല്‍കിയത്. ആറ് സ്ത്രീകളെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തു. ഗുഡ്ഗാവിലേക്ക് പോവാനെത്തിയതായിരുന്നു അമേരിക്കന്‍ യുവതിയും ഭര്‍ത്താവും. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ട്രെയിനില്‍ കയറിയത്. മൂന്നുമണിയോടെ ഛത്തര്‍പൂരില്‍ എത്തിയപ്പോഴാണ് ബാഗ് തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്.

സമാനമായ സിസിടിവി കാമറ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് സിഐഎസ്എഫിനോട് ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനവും സ്വഭാവദൂശ്യവും കാണിക്കുന്ന ഒരാളും പോലിസിലുണ്ടാവില്ലെന്ന് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications