കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളികള്‍ക്ക് 'കഞ്ഞിവച്ച' പോലിസുകാരന്‍ കുടുങ്ങി, സിസിടിവി കാമറ ചതിച്ചു, കോണ്‍സ്റ്റബിളിന്റെ പണി പോയി

ഡല്‍ഹി മെട്രോ സ്‌റ്റേഷനിലാണ് സംഭവം. കള്ളികളെ സഹായിക്കുന്ന രംഗങ്ങള്‍ സിസിടിവി കാമറയില്‍ കുടുങ്ങിയതാണ് കോണ്‍സ്റ്റബിളിന് തിരിച്ചടിയായത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: മോഷ്ടാക്കളെ സഹായിച്ച പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ കുടുങ്ങി. ഡല്‍ഹി മെട്രോ സ്‌റ്റേഷനിലാണ് സംഭവം. കള്ളികളെ സഹായിക്കുന്ന രംഗങ്ങള്‍ മെട്രോയിലെ സിസിടിവി കാമറയില്‍ കുടുങ്ങിയതാണ് കോണ്‍സ്റ്റബിളിന് തിരിച്ചടിയായത്.

ഒടുവില്‍ പോലിസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. തന്റെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയെന്ന് കാട്ടി അമേരിക്കന്‍ യുവതിയാണ് പോലിസില്‍ പരാതിപ്പെട്ടത്. ഇവരും ഭര്‍ത്താവും മെട്രോ സ്‌റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

മോഷണം നടത്തിയത് സ്ത്രീകള്‍

പോലിസ് മെട്രോ സ്‌റ്റേഷനിലെ സിസിടിവി കാമറ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോഴാണ് ഒരു സംഘം സ്ത്രീകളെ സംശയാസ്പദമായി കണ്ടത്. ഇവരുടെ നീക്കങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് ഹെഡ് കോണ്‍സ്റ്റബിളും കുടുങ്ങിയത്.

പോലിസ് വാങ്ങിയത് കൈക്കൂലിയോ

ആറ് സ്ത്രീകളെയാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. ഇവരുടെ അടുത്ത് തന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ നില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. സ്ത്രീകളില്‍ നിന്നു എന്തോ വാങ്ങുന്നതും അത് പോക്കറ്റില്‍ ഇടുന്നതും കാമറയില്‍ കുടുങ്ങിയതോടെയാണ് കോണ്‍സ്റ്റബിളിന് പണിയായത്. അതോടെ ഇയാളെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍

ആഭരണം മോഷണം പോയെന്ന് കാണിച്ച് ഡിസംബര്‍ 13നാണ് പരാതി നല്‍കിയത്. ആറ് സ്ത്രീകളെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തു. ഗുഡ്ഗാവിലേക്ക് പോവാനെത്തിയതായിരുന്നു അമേരിക്കന്‍ യുവതിയും ഭര്‍ത്താവും. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ട്രെയിനില്‍ കയറിയത്. മൂന്നുമണിയോടെ ഛത്തര്‍പൂരില്‍ എത്തിയപ്പോഴാണ് ബാഗ് തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്.

സ്വഭാവ ദൂശ്യം അനുവദിക്കില്ല

സമാനമായ സിസിടിവി കാമറ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് സിഐഎസ്എഫിനോട് ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനവും സ്വഭാവദൂശ്യവും കാണിക്കുന്ന ഒരാളും പോലിസിലുണ്ടാവില്ലെന്ന് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
A Delhi Police head constable was suspended Wednesday for allegedly helping thieves at a Delhi Metro station after the act was caught on CCTV. According to the report, the constable was caught on camera accepting something from one of the thieves and pocketing it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X