Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു

കലബുറഗി:കര്‍ണ്ണാടകയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അണ്ണാറാവുവാണ് (46) ഒടുവില്‍ ആത്മഹത്യചെയ്തത്. കലബുറഗിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് അണ്ണാറാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കൂരിലെ ചിറ്റാപ്പൂര്‍ സ്വദേശിയായ അണ്ണാറാവു ഇന്ത്യന്‍ സ്‌റ്റേറ്റ് റിസര്‍വ്വ് ബറ്റാലിയനിലെ ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് ഹെഡ്‌കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം ലഭിച്ചത്. കലബുറഗിയിലെ കെ എസ് ആര്‍ പി ബറ്റാലിയനിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ അണ്ണാറാവു അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ മറുപടിയൊന്നും നല്‍കിയിരുന്നില്ലെന്നാണ് പറയുന്നത്. മദ്യപാനിയായ അണ്ണാറാവുവിന് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അണ്ണാറാവു ഇതിനു മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിട്ടില്ലെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

hang-22-1

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഹാസന്‍ ജില്ലയില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥയും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു .അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വിജയയാണ് ഹാസനിലെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന വിവരം വിജയ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അഡീഷണല്‍ എസ് പിയ്ക്ക് മെസേജ് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സ്ഥലത്തെത്തി പോലീസുദ്യോഗസ്ഥയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഒരാഴ്ച്ച മുന്‍പ് ബംഗളുരു വിജയ നഗര്‍ പൊലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളും രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ അമ്മയുമായ രൂപ തെംബേഡയും (32) മേലുദ്യോഗസ്ഥനില്‍ നിന്നുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ജൂലൈ അഞ്ചിന് ചിക്ക്മംഗ്ലൂരു ഡിവൈഎസ് പി കല്ലപ്പഹാന്‍ഡിബാഗിനെയും ജൂലൈ ഏഴിന് കുടക് ഡിവൈ എസ് പി ഗണപതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജ് രാജിവെച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+