ഹെഡ് കോണ്‍സ്റ്റബിളിന്റെ ആത്മഹത്യാശ്രമം സുപ്രീം കോടതിയില്‍!! സംഭവത്തിന് പിന്നില്‍
ദില്ലി: ഹെഡ്‌കോണ്‍സ്റ്റബിള്‍ സുപ്രീം കോടതിയുടെ പ്രവേശന കവാടത്തില്‍ വച്ച് സ്വയം വെടിയുതിര്‍ത്തു. കോടതിയുടെ സുരക്ഷയ്ക്ക് വേണ്ടി വിന്യസിച്ചിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥന്‍ ചന്ദ് പാലാണ് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്. രാവിലെ ഏഴിന് ഡ്യൂട്ടിയ്‌ക്കെത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവം. എന്നാല്‍ ആത്മഹത്യാ ശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സുപ്രീം കോടതിയുടെ ജി ഗേറ്റിലാണ് സംഭവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.













Click it and Unblock the Notifications