• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിനിടെ അഞ്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ചു: ഹെഡ്മാസ്റ്റർ അറസ്റ്റിൽ, കർശന നടപടിക്ക് പോലീസ്

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഹെഡ്മാസ്റ്റർ അറസ്റ്റിൽ. ഒരു പ്രൈമറി സ്കൂളിലെ അഞ്ച് പെൺകുട്ടികളെ തുടർച്ചയായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. കോതങ്കുടം ജില്ലയിലെ ഭദ്രാദ്രിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം.

കൊവിഡ് വ്യാപനം മൂലം സ്കൂൾ പൂർണ്ണമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ 50 ശതമാനം ഹാജരുമായി പ്രവർത്തിക്കാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ ക്ലാസുകൾ നടക്കുന്നതിനിടെയാണ്

40 വയസ് പ്രായമുള്ള പ്രധാനാധ്യാപകനും മറ്റൊരു അദ്ധ്യാപകനും ഓഗസ്റ്റ് മുതൽ ഇതര ദിവസങ്ങളിൽ പഠിപ്പിക്കാൻ എത്തിയിരുന്നത്. എന്നാൽ പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ രണ്ട് പേർക്ക് അസുഖം ബാധിച്ച് ആശുപത്രിയിലെത്തിച്ചതോടെയാണ് പ്രധാനാധ്യാപകനിൽ നിന്ന് നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് അമ്മയോട് പറയുന്നത്.

ലിംഗായത്ത് കാര്‍ഡ് സ്വപ്‌നം കണ്ട് സിദ്ധരാമയ്യ, ഭരണം വിചാരണ ചെയ്ത് ബിജെപി, കിങ് മേക്കറാവാന്‍ ദേവഗൗഡ; കര്‍ണാടകയില്‍ പ്രചരണം കൊഴുക്കുന്നു...

തുടർന്ന് മറ്റ് കുട്ടികളെ ചോദ്യം ചെയ്യുകയും ഏഴ് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെയെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ പീഡനത്തിന് ഇരയായ പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ചു.

പെൺകുട്ടികളെ അശ്ലീലദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുുവെന്നാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം മറ്റാരോടെങ്കിലും പറയാതിരിക്കാൻ അധ്യാപകൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളുടെ പ്രായം കണക്കിലെടുത്ത് കൗൺസിലർമാർക്കും ഐസിഡിഎസ് ജീവനക്കാർക്കും ഒപ്പം പ്രവർത്തിക്കുന്നുണ്ടെന്നും, ഇതൊരു ആദിവാസി മേഖലയാണെന്നും ഇത് ഒരു ചെറിയ വിദ്യാലയമാണെന്നും ഭദ്രദ്രി കോതഗുഡെം ജില്ലാ പോലീസ് മേധാവി സുനിൽ ദത്തിനെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു.

അപചയങ്ങള്‍ സംഭവിച്ചാല്‍ മാധ്യമങ്ങള്‍ ചെളികുണ്ടിലേക്ക് പതിക്കും: പിണറായി വിജയന്‍

'യുഡിഎഫ് സ്വയം ബിജെപിക്കായി പിന്‍മാറി', തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ

കൊച്ചിയിലും ഏറ്റവും വലിയ ഭൂരിപക്ഷം ബിജെപിക്ക്, രണ്ടില്‍ നിന്ന് അഞ്ചിലേക്ക് താമരയുടെ വളര്‍ച്ച!!

ആരോപണങ്ങളെ തകര്‍ത്തെറിഞ്ഞ 'പിണറായി വിജയം'; തദ്ദേശം പിടിച്ചടക്കി, ഇനി ലക്ഷ്യം ഭരണത്തുടര്‍ച്ച

'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു

cmsvideo
  Centre issues guidelines for India's mass Covid vaccination drive

  തോൽവിയ്ക്ക് പിന്നിൽ സംഘടനാ ദൌർബല്യമെന്ന് കെ സുധാകരൻ, യുഡിഎഫിൽ പൊട്ടിത്തെറിയെന്ന് സൂചന

  English summary
  Head master arrested in POCSO case from Telegana during Covid outbreak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X