Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐലവ് യുവിന്റെ അര്‍ഥം പറയിക്കുന്ന ഹെഡ്മാസ്റ്റര്‍

ഭോപ്പാല്‍: ഇന്റേണല്‍ മാര്‍ക്കിന്റെ പേര് പറഞ്ഞ് വിദ്യാര്‍ഥിനികളെ പേടിപ്പിച്ച് വരുതിയിലാക്കുന്ന അധ്യാപകരെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. അല്ലാതെതന്നെ പെണ്‍കുട്ടികളെ ലൈംഗികമായും അല്ലാതെയും പീഡിപ്പിക്കുന്ന അധ്യാപകരും കുറവല്ല. ഇവരുടെ കൂട്ടത്തില്‍പ്പെട്ടതും എന്നാല്‍ വ്യത്യസ്തനുമായ ഒരു പ്രധാനാധ്യാപകനെ പരിചയപ്പെടൂ.

ബോര്‍ഡില്‍ ഐ ലവ് യു എന്നെഴുതി ആശയം വിശദീകരിക്കാനാണ് ഈ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. അതും പെണ്‍കുട്ടികളോട്. ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളുടെയടുത്താണ് സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ തന്നെ ലവ് ഗുരുവിന്റെ വേഷം കെട്ടുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ഖിരിയ ഗ്രാമത്തിലെ നവീന്‍ മിഡില്‍ സ്‌കൂളിലെ ഹെഡ് മാസ്റ്ററായ പി എല്‍ അഹ്രിവാളാണ് കഥയിലെ വില്ലന്‍.

madhyapradesh

ഐ ലവ് യുവിന്റെ അര്‍ഥം പറയാന്‍ മടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളോട് അത് പറഞ്ഞില്ലെങ്കില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. എന്നിട്ടും കുട്ടികള്‍ മറുപടി പറയാതായപ്പോള്‍ ബോര്‍ഡില്‍ അര്‍ഥമെഴുതി വായിപ്പിക്കാനായി ശ്രമം. അതും നടക്കാതെ വന്നപ്പോള്‍ പ്രേമത്തെക്കുറിച്ച് ഒരു ക്ലാസ് തന്നെ എടുത്ത ശേഷമാണ് പ്രധാനാധ്യാപകന്‍ ക്ലാസ് വിട്ടുപോയതെന്ന് കുട്ടികള്‍ പറയുന്നു.

ഇത് മാത്രമല്ല, അഹ്രിവാള്‍ സ്‌കൂളില്‍ പതിവായി മദ്യപിച്ചാണ് വരുന്നത് എന്നും കുട്ടികളോട് അശ്ലീലം പറയുന്നു എന്നും പരാതിയുണ്ട്. എതിര്‍പ്പ് പറയുന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കും എന്ന് പറഞ്ഞാണ് ഇയാള്‍ വരുതിയില്‍ നിര്‍ത്തിയിരുന്നത്. സഹികെട്ട കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+