Get Updates
Get notified of breaking news, exclusive insights, and must-see stories!

രഥയാത്രയെ എതിര്‍ക്കുന്നവരുടെ തലകള്‍ രഥത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ചതഞ്ഞരയും: ബിജെപി നേതാവ്

Recommended Video

cmsvideo
    രഥയാത്രയെ എതിര്‍ക്കുന്നവരുടെ തലകള്‍ ചതഞ്ഞരയും | Oneindia Malayalam

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രഥയാത്ര തടസ്സപ്പെടുത്തുന്നതിനെതിരെ താക്കീതുമായി ബിജെപി നേതാവ്. രഥയാത്ര തടസ്സപ്പെടുത്തുന്നവരുടെ തല രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞുപോകുമെന്നാണ് ലോകേത് ചാറ്റര്‍ജിയുടെ താക്കീത്. ബിജെപി വനിതാ നേതാവ് ലോകേത് ചാറ്റര്‍ജി ശനിയാഴ്ച മാല്‍ഡ ജില്ലയില്‍ വെച്ച് നടന്ന പ്രസംഗത്തിലാണ് പ്രസ്താവന.

    locket-15

    പശ്ചിമബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലുമായി ഡിസംബര്‍ 5, 6,7 ദിവസങ്ങളിലായി മൂന്ന് രഥയാത്രകളാണ് നടക്കാനിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്നതാണ് റാലി. കൊല്‍ക്കത്തയിലാണ് വലിയ റാലി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊല്‍ക്കത്തയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക എന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് റാലി നടത്തുന്നതെന്നാണ് ബിജെപിയുടെ വാദം. രഥയാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ തല രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞുുപോകുമെന്നാണ് ചാറ്റര്‍ജി വ്യക്തമാക്കിയത്.

    locket4-152


    സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തടസ്സപ്പെടുത്തുന്നതിനായി ബിജെപി നേതാക്കള്‍ പ്രകോപനാത്മകമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തലവന്‍ പാര്‍ത്ഥ ചാറ്റര്‍ജി ആരോപിക്കുന്നു. ബംഗാളില്‍ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. ലോകേത് ചാറ്റര്‍ജിയുടെ പ്രസ്താവനയില്‍ തൃണമൂല്‍ നേതാവ് അപലപിച്ചിരുന്നു. ഇത്തരത്തിലാണ് ബിജെപി പ്രകോപനാത്മകമായ പ്രസ്താവനകള്‍ നടത്തുന്നത്. ബംഗാളിലെ ജനങ്ങള്‍ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്നും തൃണമൂല്‍ നേതാവ് ആരോപിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+