കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രധനുഷ് മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷ് വർദ്ധൻ

Google Oneindia Malayalam News

ദില്ലി: ഇന്ദ്രധനുഷ് ദൗത്യം മൂന്നാംഘട്ടത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷ് വർദ്ധൻ തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇന്ദ്രധനുഷ് ദൗത്യം മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, ബോധവൽക്കരണ സാമഗ്രികൾ എന്നിവ പുറത്തിറക്കിയ കേന്ദ്ര മന്ത്രി ഐഎംഐ 3.0 പോർട്ടലിനും തുടക്കം കുറിച്ചു.

Dr Harsh Vardhan

2021 ഫെബ്രുവരി 22, മാർച്ച് 22 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് ഇന്ദ്രധനുഷ് ദൗത്യം മൂന്നാം ഘട്ടത്തിന് രാജ്യത്ത് തുടക്കമാവുക. രാജ്യത്തെ 29 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലെ, മുൻകൂട്ടി തീരുമാനിച്ച 250 ജില്ലകൾ/നഗര മേഖലകൾ എന്നിവിടങ്ങളിലാണ് മൂന്നാംഘട്ടം നടപ്പാക്കുക
കോവിഡ് മഹാമാരി കാലത്ത് വാക്സിൻ ഡോസുകൾ ലഭിക്കാതിരുന്ന ഗർഭിണികൾ, കുട്ടികൾ എന്നിവർക്കാണ് മൂന്നാംഘട്ടത്തിൽ പ്രത്യേക പ്രാധാന്യം നൽകുക.

രാജ്യത്തെ 690 ജില്ലകളിലായി 37.64 ദശലക്ഷം കുട്ടികൾ, 9.46 ദശലക്ഷം ഗർഭിണികൾ എന്നിവരെ നിലവിൽ ഇന്ദ്രധനുഷ് ദൗത്യത്തിന് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ എട്ടാം പ്രചാരണപരിപാടികൾ, 90 ശതമാനം ഗുണഭോക്താക്കൾക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുക എന്ന ലക്ഷ്യം ആണ് മുന്നോട്ടുവെക്കുന്നത്. പ്രതിരോധകുത്തിവെപ്പ് നടപടികളുടെ സമയത്ത് കോവിഡ് മുൻകരുതൽ നടപടികൾ ഉറപ്പാക്കുമെന്ന പ്രതീക്ഷയും മന്ത്രിമാർ പങ്കുവച്ചു.

വാക്സിൻ വിതരണ മേഖലകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരേസമയം 10 ഗുണഭോക്താക്കളിൽ കൂടുതൽ, വിതരണ കേന്ദ്രങ്ങളിൽ വരാത്ത വിധമാണ് സെഷനുകൾ സജ്ജമാക്കുന്നത്. സംസ്ഥാനങ്ങളിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ ചടങ്ങിൽ വെർച്ച്വലായി പങ്കെടുത്തു.

ഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെ

കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കുത്തനെ കുറയുന്നു; 67 പ്രദേശങ്ങളെ ഇന്ന് നീക്കികേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കുത്തനെ കുറയുന്നു; 67 പ്രദേശങ്ങളെ ഇന്ന് നീക്കി

എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണിഎല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണി

English summary
Health and Family Welfare Minister Dr. Harsh Vardhan talks about the start of the third phase of Indradhanush
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X