കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണംകെട്ട് ബിജെപി; പാര്‍ട്ടി നേതാക്കള്‍ അഴിമതിക്കുരുക്കില്‍, സന്ദേശം ചോര്‍ന്നു, അധ്യക്ഷന്‍ രാജിവച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: അഴിമതിയില്‍ കുരുങ്ങി ഹിമാചല്‍ പ്രദേശ് ബിജെപി. ആരോഗ്യ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയ സംഭവം പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നു. ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. ഒടുവില്‍ വിവാദം ശക്തമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു.

Recommended Video

cmsvideo
Himachal BJP chief Rajeev Bindal quits week after scam in health dept | Oneindia Malayalam

ഒരു ഓഡിയോ സന്ദേശം ചോര്‍ന്നതോടെയാണ് അഴിമതിക്കഥ പുറത്തുവന്നത്. ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്റെ രാജിയില്‍ വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ...

അഴിമതി പുറത്തായത് ഇങ്ങനെ

അഴിമതി പുറത്തായത് ഇങ്ങനെ

ഹിമാചല്‍ പ്രദേശ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അജയ് കുമാര്‍ ഗുപ്തയുടെ അറസ്റ്റോടെയാണ് വിവാദത്തിന്റെ തുടക്കം. ഇദ്ദേഹം കൈക്കൂലിയായി ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം കഴിഞ്ഞാഴ്ച ചോര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിച്ചതോടെ അജയ് കുമാര്‍ ഗുത്പയെ അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

 ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക്...

ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക്...

കൊറോണ വൈറസ് വ്യാപന വേളയില്‍ നടന്ന അഴിമതി ഭരണകക്ഷിയായ ബിജെപിയെ പിടിച്ചുലച്ചു. ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 43 സെക്കന്റുള്ള ഓഡിയോ ക്ലിപ്പാണ് ചോര്‍ന്നത്. തുടര്‍ന്നാണ് വിജിലന്‍സ് സംഘം ഗുപ്തയെ അറശ്റ്റ് ചെയ്തത്.

നേതാക്കളുമായി അടുത്ത ബന്ധം

നേതാക്കളുമായി അടുത്ത ബന്ധം

ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഗുപ്ത എന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ തെളിവുകളും അവര്‍ പുറത്തുവിട്ടു. തുടര്‍ന്നാണ് ബിജെപി സമ്മര്‍ദ്ദത്തിലായത്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്‍ദാല്‍ രാജിവച്ചു.

ബിജെപി അധ്യക്ഷന്റെ രാജിക്ക് കാരണം

ബിജെപി അധ്യക്ഷന്റെ രാജിക്ക് കാരണം

അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇനിയും പദവിയില്‍ തുടരുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല എന്ന് രാജീവ് ബിന്‍ദാല്‍ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അദ്ദേഹം രാജികത്ത് അയച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ബിന്‍ദാല്‍ പറഞ്ഞു.

കൊറോണ കാലത്തും അഴിമതി

കൊറോണ കാലത്തും അഴിമതി

ഉന്നത ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നേതാക്കളുടെ ബന്ധം ശരിവയ്ക്കുന്നതാണ് ബിന്‍ദാലിന്റെ രാജി എന്ന് പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി പറഞ്ഞു. കൊറോണ കാലത്തും അഴിമതി നടത്തിയ ബിജെപിയുടെ യഥാര്‍ഥ മുഖം വ്യക്തമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ തകര്‍ച്ച

ബിജെപിയുടെ തകര്‍ച്ച

ബിജെപിയുടെ തകര്‍ച്ച ആരംഭിച്ചുവെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് അഭിപ്രായപ്പെട്ടു. അതേസമയം, ബിന്‍ദാലിന്റെ രാജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ രംഗത്തുവന്നു. അഴിമതി വിവാദത്തിലേക്ക് ബിജെപിയെ അനാവശ്യമായി കോണ്‍ഗ്രസ് വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്

English summary
Health Corruption: Himachal Pradesh BJP Chief Resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X