കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രശ്‌നങ്ങളുണ്ട്, സുരക്ഷയെ കുറിച്ച് ഭയം, ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് മെഹുല്‍ ചോക്‌സി

മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്യുകയാണെന്ന് ചോക്‌സി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവരില്‍ പ്രമുഖരാണ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും. ചോക്‌സിയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ സിബിഐ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിരവധി സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സ്വത്തുക്കള്‍ സിബിഐ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മനസ് തുറന്നിരിക്കുകയാണ് ചോക്‌സി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും ഇതിന് പിന്നില്‍ മാധ്യമങ്ങളാണെന്നും ചോക്‌സി പറഞ്ഞു.

വായ്പാ തട്ടിപ്പുകാരെ കുടുക്കാന്‍ ധനകാര്യമന്ത്രാലയം: 91 തട്ടിപ്പുകാരെ രാജ്യം വിടാന്‍ അനുവദിക്കില്ലവായ്പാ തട്ടിപ്പുകാരെ കുടുക്കാന്‍ ധനകാര്യമന്ത്രാലയം: 91 തട്ടിപ്പുകാരെ രാജ്യം വിടാന്‍ അനുവദിക്കില്ല

1

സിബിഐക്ക് അയച്ച കത്തിലാണ് ഇപ്രകാരം പറയുന്നത്. ഇന്ത്യയിലേക്ക് വരുന്നത് ചില പ്രശ്‌നങ്ങളുണ്ട്. ഒന്നാമത് ആരോഗ്യമാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് വരാനാവില്ല. മറ്റൊന്ന് സുരക്ഷയാണ്. ഇത് വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. സിബിഐ ഇതുവരെ അയച്ച നോട്ടീസുകള്‍ക്കെല്ലാം മറുപടി താരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇക്കാര്യം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തന്നെ അറിയിച്ചിട്ട് പോലുമില്ലെന്ന് ചോക്‌സി പറയുന്നു.

2

വിദേശത്ത് തനിക്ക് ഒരുപാട് ബിസിനസുകളുണ്ട്. അതുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് താന്‍. എന്നാല്‍ മാധ്യമങ്ങള്‍ താന്‍ കൊടും കുറ്റവാളിയാണെന്ന തരത്തില്‍ വിചാരണ ചെയ്യുകയാണ്. ഇത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്ന ഓരോ അവസരവും ഇല്ലാതാക്കുകയാണെന്നും ചോക്‌സി കുറപ്പെടുത്തി. അതേസമയം ഈ കേസില്‍ നീരവ് മോദി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പിഎന്‍ബിയിലെ തട്ടിപ്പുകള്‍ക്ക് അവസാനമില്ല, ഇത്തവണ തട്ടിയത് ഒന്‍പത് കോടി, സിബിഐക്ക് മറുപടിയില്ല!പിഎന്‍ബിയിലെ തട്ടിപ്പുകള്‍ക്ക് അവസാനമില്ല, ഇത്തവണ തട്ടിയത് ഒന്‍പത് കോടി, സിബിഐക്ക് മറുപടിയില്ല!

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലംഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലം

English summary
health doesnt permit to travel to india mehul choksi to cbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X