കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാ വിലക്ക് കൊണ്ട് കാര്യമില്ല, ഒമൈക്രോണ്‍ തടയാനാവില്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങളെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ ഭീതിയിലാണ് ലോകം മുഴുവന്‍. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായി ഒന്നും അറിയാത്ത അവസ്ഥയിലാണ് യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം. അതേസമയം യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് കൊണ്ട് കാര്യമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധര്‍. ദക്ഷിണാഫ്രിക്ക, ബോത്സ്വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇവിടെ നിന്നാണ് വൈറസ് കണ്ടെത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിലക്ക്. അതേസമയം വൈറസിന്റെ വ്യാപനം തടയാന്‍ ഇന്ത്യക്ക് തീരുമാനമെടുക്കാം. എന്നാല്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് നല്ല തീരുമാനമല്ലെന്നും ഡോ സൗമിത്ര ദാസ് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജെനോമിക്‌സിന്റെ ഡയറക്ടറാണ് സൗമിത്ര ദാസ്.

ത്രിപുരയില്‍ 329 സീറ്റും വാരിയെടുത്ത് ബിജെപി, ഒന്നിലൊതുങ്ങി തൃണമൂല്‍, ദയനീയമായി സിപിഎംത്രിപുരയില്‍ 329 സീറ്റും വാരിയെടുത്ത് ബിജെപി, ഒന്നിലൊതുങ്ങി തൃണമൂല്‍, ദയനീയമായി സിപിഎം

1

വളരെ മോശം തീരുമാനമാണ് യാത്രാ വിലക്കെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദഗ്ധരും പറയുന്നു. അതേസമയം മറ്റ് മാര്‍ഗങ്ങള്‍ പ്രതിരോധത്തിനായി സ്വീകരിക്കണമെന്ന് ദക്ഷിണാഫ്രിക്കയില്‍ വിറ്റ് വാട്ടര്‍സ്ട്രാന്റ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസര്‍ ഷബീര്‍ എ മധി പറയുന്നു. ഏകപക്ഷീയമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് ഷബീര്‍ പറയുന്നു. അത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് രോഗികളുടെ എണ്ണം കുറയ്ക്കാനാവില്ലെന്നാണ് കഴിഞ്ഞ മൂന്ന് തരംഗത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയുടെ പശ്ചാത്തലത്തില്‍ മനസ്സിലാവുന്നത്. 80 ശതമാനം പേര്‍ക്കോളം രോഗം വന്നു. സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കുന്നതാണ് നിയന്ത്രണങ്ങളെന്ന് അദ്ദേഹം പറയുന്നു.

യാത്രാ വിലക്കുകള്‍ കൊണ്ട് വൈറസിനെ പിടിച്ച് കെട്ടാനാവില്ല. അതുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ഇതുകൊണ്ട് കാര്യമില്ല. വൈറസിന്റെ വരവ് തടയാന്‍ യാത്രാ വിലക്കിന് സാധിക്കുമെന്ന് കരുതുന്നത് വന്‍ അബദ്ധമാണ്. ദ്വീപ് രാഷ്ട്രമാണെങ്കില്‍ ഇത്തരമൊരു വിലക്ക് ഫലിച്ചേക്കും. അതും പുറം ലോകവുമായി ബന്ധമുണ്ടാകാന്‍ പാടില്ല. അതേസമയം യാത്രാ വിലക്ക് കൊണ്ട് വൈറസിന്റെ വരവ് വൈകിപ്പിക്കാനേ സാധിക്കൂ. ഒമൈക്രോണിനെ തടയാന്‍ ഇതുകൊണ്ടാവില്ല. കര്‍ശനമായ നിരീക്ഷണങ്ങള്‍ പ്രവേശന സമയത്ത് തന്നെയുണ്ടെങ്കില്‍ അതാണ് നല്ലത്. ഒപ്പം സ്‌ക്രീനിംഗും നടത്തണം. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്താല്‍ വളരെ നന്നായിരിക്കുമെന്ന് ഷബീര്‍ പറഞ്ഞു.അതേസമയം ഡെല്‍റ്റ വേരിയന്റിനേക്കാളും വ്യാപന ശേഷിയുള്ള ഒമൈക്രോണെന്ന് ഷബീര്‍ പറയുന്നു. എന്നാല്‍ ഒമൈക്രോണിനെ വാക്‌സിനുകള്‍ പ്രതിരോധിക്കുമെന്നാണ് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ ഡോ രാമന്‍ ഗംഗഗഡേക്കര്‍ പറയുന്നു. എന്നാല്‍ ഇത് പകുതി സംരക്ഷണം മാത്രമേ നല്‍കൂ. കാരണം ഒരുപാട് ജനിതക മാറ്റം സംഭവിച്ചതാണ് ഈ വൈറസ്. എന്നാല്‍ വൈറസ് വ്യാപനം കണ്ടെത്തുന്നതും ടെസ്റ്റിംഗും ട്രാക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ടെസ്റ്റുകളും ട്രാക്കിംഗും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്ന് ഡോ രാമന്‍ ഗംഗാകേദ്കര്‍ പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവരെയാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിക്കുകയെന്ന് ഗംഗാകേദ്കര്‍ പറഞ്ഞു. അതേസമയം വിദേശ സഞ്ചാരികള്‍ക്ക് ഇറങ്ങുന്നതിന് പിന്നാലെ വലിയ കൊവിഡ് ടെസ്റ്റ് നടത്തും. പിന്നാലെ ഹോം ക്വാറന്‍ീനുമുണ്ടാകും. നെഗറ്റീവായാല്‍ അടുത്ത ഏഴ് ദിവസം കൂടുതല്‍ നിരീക്ഷണമുണ്ടാകു. നേരത്തെ കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും പല രാജ്യങ്ങളുണ്ട്. അതേസമയം യൂറോപ്പില്‍ അടക്കം കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് വര്‍ധിക്കുന്നത്. ഒമൈക്രോണിന് ഇതില്‍ പങ്കുണ്ടെന്നാണ് പല രാജ്യങ്ങളും കരുതുന്നത്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരെയാണ് ഒമൈക്രോണ്‍ ഏറ്റവുമധികം ബാധിക്കുകയെന്ന് രാമന്‍ ഗംഗഖേദര്‍ പറയുന്നു. ഓരോ തവണ വൈറസ് മറ്റുള്ളവരിലേക്കും പടരുമ്പോഴും പുതിയ ജനിതകമാറ്റങ്ങളുള്ള വൈറസുകളെ ഉണ്ടാക്കാന്‍ സാധിക്കും. ഇതിനെ മറികടക്കാന്‍ വാക്‌സിനെ കൊണ്ടുമാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടിആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

English summary
health experts says travel ban,didn't give the exact result, vaccination is the bettar option
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X