ആരോഗ്യനില ഗുരുതരം; ദില്ലിയില്‍ ലൈംഗിക അതിക്രമത്തിനിരയായ 12കാരിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
ദില്ലി: ക്രൂര പീഡനത്തിനിരയായി ദില്ലയിലെ എംയിസില്‍ പ്രവേശിപ്പിച്ച 12കാരിയെ മുഖ്യമന്ത്രി അരവിന്ദ് കേര്ജിവാള് സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് മുഖ്യമന്ത്രി ആശുപത്രിയിലെ ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള് അറിയിച്ചു.

ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവയുമായി സംസാരിച്ചിട്ടുണ്ട്. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ മികച്ച അഭിഭാഷകരെ നിയോഗിച്ച് പ്രതിക്ക് പരാമാവധി ശിക്ഷ വാങ്ങിച്ചുനല്‍കാന്‍ ആം ആദ്മി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ കൂര്‍ത്ത ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പാസിം വിഹാറിലെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ആരോഗ്യനില വളരെ ഗുരുതരമാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ധനസഹായം കുട്ടിയുടെ കുടുംബത്തിന് നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പെണ്‍കുട്ടിയിലെ ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത പൊലീസിനെ സ്വാതി മലിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications