കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ വാഗ്ദാനവുമായി രണ്ടു തവണ: മസ്തിഷ്‌ക്ക ജ്വരത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ബിഹാറില്‍ മസ്തിഷ്ക ജ്വരം മൂലം മരിച്ചു വീഴുമ്പോൾ പഴയ വാഗ്ധാനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. സംസ്ഥാനനത്ത് നൂറിലധികം കുഞ്ഞുങ്ങൾ മരണത്തിന് കീഴടയങ്ങിയപ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം വരുന്നത്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിന് 100 കിടക്കകളുളള ഇന്‍സെന്റിവിവ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കും എന്നതാണ് വാഗ്ദാനം.

ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്... ചോദ്യംചെയ്യാൻ മുംബൈ പോലീസ്; യുവതിയുടെ പരാതിയിലും പ്രശ്നം?ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്... ചോദ്യംചെയ്യാൻ മുംബൈ പോലീസ്; യുവതിയുടെ പരാതിയിലും പ്രശ്നം?

എന്നാല്‍, നടപ്പിലാക്കാത്ത വാഗ്ദാനം വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്ന് തെളിവുകള്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പ് ഇതേപോലെ മസ്തിഷ്‌ക്ക ജ്വരം മുസാഫിര്‍പുരിലുണ്ടായപ്പോള്‍ ഇതേ മന്ത്രി തന്നെയാണ് അന്നും സഹായം വാഗ്ദാനം ചെയ്തത്. അന്നും ഹര്‍ഷ വര്‍ദ്ധന്‍ ആയിരുന്നു ആരോഗ്യ മന്ത്രി. 2014, ജൂണ്‍ 24 ന് ആയിരുന്നു, മന്ത്രിയുടെ വാഗ്ദാനങ്ങള്‍ പറഞ്ഞു കൊണ്ടുളള പഴയ ഫേസ്ബുക്ക് പോസ്റ്റ്. 100 കിടക്കകളുളള പീഡിയാട്രിക്ക് ഐ. സി. യു ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കും എന്നതായിരുന്നു അന്നത്തെ ഫേസ്ബുക്ക് വാഗ്ദാനം. മുസാഫിര്‍പുരിനു സമീപത്തുളള ജില്ലകളില്‍ 10 കിടക്കകളുളള തീവ്ര പരിചരണ യൂണിറ്റുകള്‍ കുടട്ികള്‍ക്കായി തുടങ്ങുമെന്നും പറഞ്ഞിരുന്നു. കൂടാതെ 5 വൈറോളജി ലാബുകളും വാഗ്ദാനപ്പട്ടികയില്‍ ഉണ്ടായിരുന്നു.

harshvardhan-

പഴയ വാഗ്ദാനങ്ങള്‍ നടത്തിയിിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. ഇതേ വാഗ്ദാനങ്ങളാണ് ഈ ആഴ്ച മന്ത്രിയുടേതായി വീണ്ടും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച മന്ത്രി, രോഗബാധിത പ്രദേശമായ മുസാഫിര്‍ സന്ദര്‍ശിച്ചിരുന്നു. വൈറോളജി ലാബും, അടുത്ത ജില്ലകളിലെ 10 കിടക്കകളുളള പീഡിയാട്രിക്ക് ഐ. സി. യു വും അപ്പോഴും ആവര്‍ത്തിക്കുകയും ചെയ്തു. പുതിയ പ്രഖ്യാപനമായി നടത്തിയ പഴയ കാര്യങ്ങളാണ് ഇപ്പോള്‍ വിമര്‍ശ്ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

മന്ത്രി , ഹര്‍ഷവര്‍ദ്ധന്‍, അതേ കാരണങ്ങള്‍, അതേ വാഗ്ദാനങ്ങള്‍, പണി ഒന്നും ചെയ്യേണ്ട എന്നാണ് കോണ്‍ഗ്രസ് വ്യക്താവ് സുര്‍ജേവാല ട്വീറ്റു ചെയ്തത്. മന്ത്രിയോ, ആരോഗ്യ മന്ത്രാലയമോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ പറയുന്നത് ആശുപത്രിയുടെ ഒരേ ഫ്‌ളോറില്‍ 100 ഐ. സി. യു കള്‍ വരുന്നത് സഹായകരമാകും എന്നാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി മസ്തിഷ്‌ക്കജ്വരം ബിഹാറിന്റെ ആരോഗ്യ മേഖലയില്‍ വലിയ ഭീഷണിയാകുകയാണ്. ആരോഗ്യ രംഗത്തെ കുറവുകളും, സംസ്ഥാനത്തെ ദാരിദ്രവും പോഷകക്കുറവുമാണ് രോഗകാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary
Health minister gave same offer to people on Encyphitis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X