കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഭ്രാന്തരാകേണ്ട, സർക്കാർ അതീവ ജാഗ്രതയിൽ; ബ്രിട്ടനിലെ കൊവിഡ് വ്യാപനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: ബ്രിട്ടനിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും വലിയ വര്‍ഗീയ വാദിയായ മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്ഏറ്റവും വലിയ വര്‍ഗീയ വാദിയായ മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്

ജനിതകമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസ് ബ്രിട്ടനിൽ 70% ലധികം പേരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് ജനങ്ങളിലെ ആശങ്കയകറ്റാൻ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുള്ളത്. ബ്രിട്ടനിൽ ജനിത മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

harsh-vardhan2-1

കൊറോണ വൈറസിന്റെ ജനിതമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അധ്യക്ഷനായ ജെഎംജി ഇന്ന് യോഗം ചേർന്നിരുന്നു. ലോകാരോഗ്യസംഘടനയുടെ ഇന്ത്യ പ്രതിനിധി ജെ.എം.ജി അംഗം കൂടിയായ ഡോ. റോഡറിക്കോ എച്ച് ഒഫ്രിൻ ഇന്നത്തെ മീറ്റിംഗിന്റെ ഭാഗമായിരുന്നു.

അതേസമയം, ബ്രിട്ടനിൽ പുതിയ രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് നിന്നുള്ള എല്ലാ വിമാനങ്ങളും ഉടൻ നിർത്തലാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഒരു വൈറസ് ബ്രിട്ടനിൽ വ്യാപിക്കുന്നുണ്ട്. ഇത് ഒരു സൂപ്പർ സ്പ്രെഡറാണ്. യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഉടൻ നിരോധിക്കാൻ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നുമാണ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചത്.

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
Health minister Harshvardhan says "Government Alert, No Need To Panic" after new Virus Strain reported from UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X