കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ മന്ത്രിക്ക് കൊറോണ രോഗം; കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിന് കൊറോണ രോഗം സ്ഥിരീകരിച്ചു. അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളില്‍ മുഴുകിയിരുന്ന വ്യക്തിയാണ് ബി ശ്രീരാമുലു. കൊറോണ ബാധിച്ച കാര്യം മന്ത്രി ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മകള്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചിരുന്നു. ഇവര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

b

യെഡിയൂരപ്പയുടെ പ്രൈമറി സമ്പര്‍ക്കത്തില്‍ 75 പേരാണുള്ളത്. ഇവരുടെ പരിശോധന നടത്തി വരികയാണ്. ആറ് പേര്‍ക്ക് ഇതില്‍ രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരോട് പരിശോധനാ ഫലം വരുന്നത് വരെ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 30 പേരെ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒട്ടേറെ പേരുടെ ഫലം ലഭിച്ചിട്ടില്ല.

യെഡിയൂരപ്പ മൂന്ന് ഉപമുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഗവര്‍ണര്‍, ഏഴ് മന്ത്രിമാര്‍, പത്ത് എംഎല്‍എമാര്‍ എന്നിവരുമായും യെഡിയൂരപ്പ കഴിഞ്ഞാഴ്ച കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 77കാരനായ യെഡിയൂരപ്പയും മകളും മണിപ്പാലിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഇവിടെയാണ് ചികില്‍സ തേടിയിട്ടുള്ളത്. സിദ്ധരാമയ്യക്ക് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

English summary
Health Minister of Karnataka B Sriramulu tests positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X