കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആരോഗ്യ മന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന പരിഹാസവുമായി ഒവൈസി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ പുതിയ ആരോഗ്യ മന്ത്രി, പരിഹാസവുമായി ഒവൈസി

ചെന്നൈ: ബിജെപിയെ കളിയാക്കി ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഒവൈസി. തന്റെ ക്യാന്‍സര്‍ ഭേദമാക്കിയത് ഗോമൂത്രമാണെന്ന സ്വാധി പ്രഗ്യാ സിംഗിന്റെ പരാമര്‍ശത്തിനെതിരെയാണ് ഒവൈസിയുടെ പരിഹാസം. ഗോമൂത്രം കുടിച്ചും പഞ്ചഗവ്യം ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ കഴിച്ചുമാണ് തന്റെ ക്യാന്‍സര്‍ മാറിയതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാധി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സ്വാധിക്കെതിരെയും ബിജെപിക്കെതിരെയും പരിഹാസവുമായി ഒവൈസിയുടെ ട്വിറ്റര്‍ പോസ്റ്റ്.

ധനാഢ്യര്‍ കളിച്ചത് തീകൊണ്ട്; ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സുപ്രീംകോടതി അന്വേഷിക്കുംധനാഢ്യര്‍ കളിച്ചത് തീകൊണ്ട്; ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സുപ്രീംകോടതി അന്വേഷിക്കും

ശാസ്ത്ര സാങ്കേതിക വിദ്യയുടെ അധിക ചുമതലയുള്ള ഒരു ആരോഗ്യ മന്ത്രിയെ ബിജെപി കണ്ടെത്തിയതായി തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും കാണാന്‍ അവസരമുണ്ടാകില്ല, ഒവൈസി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയിലെ ഓങ്കോളജിസ്റ്റുകള്‍ സ്വാധിയുടെ അവകാശവാദം തള്ളിക്കളഞ്ഞതായി പത്ര റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ഒവൈസി പറഞ്ഞു.

-asauddin-owaisi-60


ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയായ സ്വാധി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെയാണ് മത്സരിക്കുന്നത്. 6 പേര്‍ കൊല്ലപ്പെട്ട 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് സ്വാധിയെങ്കിലും ബിജെപി പറയുന്നത് ഇത് അവര്‍ക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ്. നിലവില്‍ ജാമ്യത്തിലിറങ്ങിയ സ്വാധിയുടെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്ത് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ അച്ഛന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ സ്വാധിയുടെ പത്രിക തള്ളിപ്പോയാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് സിറ്റിംഗ് എംപിയായ അലോക് സഞ്ചാറും മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

English summary
Health ministry candidate: Owaisi mocks BJP over Sadhvi Pragya's anti-cancer cow urine claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X