സിഗരറ്റ് ഉപയോഗിക്കണമെങ്കില്‍ പ്രായം 25 ആകണം,ഉത്തരവ് ഉടന്‍
ദില്ലി: പുകച്ചുരുളുകള്ക്കുള്ളിലെ നിശബ്ദകൊലയാളിയെ അറിഞ്ഞു കൊണ്ട് മാടി വിളിക്കുന്ന യുവ തലമുറയുടെ ശ്രദ്ധയ്ക്ക്. സിഗരറ്റ് ഉപയോഗിക്കാന്‍ ഇനി നിങ്ങളുടെ കുറഞ്ഞ പ്രായം അനുവദിക്കില്ല. കുറഞ്ഞത് 25 വയസ് എങ്കിലും ഉണ്ടെങ്കിലേ ഇനി ഇത്തരം ഹീന പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുറഞ്ഞ പ്രായം 25 ആക്കി ഉയര്‍ത്താനുള്ള നീക്കം ആരോഗ്യ മന്ത്രാലയം തുടങ്ങി കഴിഞ്ഞു. സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് ആരോഗ്യ മന്ത്രാലയം ഇത്തരം നടപടിക്ക് ഒരുങ്ങുന്നത്.
വെളിച്ചത്തിനുമുന്നില്‍ കണ്ണടയ്ക്കുകയാണ് ഇന്നത്തെ ഹൈട്ടക് തലമുറ. ജീവിതത്തില്‍ ശീലമാക്കുന്ന പ്രവൃത്തികള്‍ അവരെ കാര്‍ന്നു തിന്നുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കികൊടുത്താലും കണ്ണടയ്ക്കുകയാണ് അവര്‍. മരണം മാടിവിളിക്കുമ്പോള്‍ ഒരു ചുരുള്‍പോലെ എരിഞ്ഞുതീരുകയാണ് ഇതില്‍ അടിമ പെടുന്നവര്‍. പത്രദൃശ്യമാധ്യമങ്ങളും അധികൃതരും ബോധവല്‍ക്കരണ മേഖലപ്പോലെ എല്ലാവരിലും ലഹരി പദാര്‍ത്ഥങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്താണെന്ന് ചൂണ്ടികാട്ടുന്നുണ്ട്. എന്നിട്ടും ഇതിനുള്ള നിയന്ത്രണം ഇതുവരെ ഉണ്ടായിട്ടില്ല.

ഭാരതം സാങ്കേതിക വിദ്യകളുടെ ഉയരങ്ങളില്‍ എത്തുമ്പോഴും നമ്മള് എവിടെ നില്ക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചിന്താ ശക്തിയും മനസ്സും അതിനൊപ്പം വളര്‍ന്നിട്ടില്ലെന്നാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നമ്മെ അറിയിക്കുന്നത്. ഉത്പാദകര്‍ കോടീശ്വരന്മാരാകുമ്പോള്‍ ഉപഭോക്താക്കള്‍ സാമ്പത്തികമായും ശാരീരികമായും തകര്‍ന്ന് തരിപ്പണമാകുകയാണ്. കാന്‍സര്‍ എന്ന വിഷമഴ ഇന്ന് ഓരോ യുവ തലമുറയെയും കാര്‍ന്നെടുക്കുകയാണ്.
സര്‍ക്കാരിന്റെ പുതിയ നീക്കം എന്തു കൊണ്ടും സ്വാഗതാര്‍ഹമാണ്. സിഗരറ്റ് പാക്കറ്റോടെ മാത്രമേ വില്‍ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ചില്ലറ വില്‍പ്പന തടയുകയാണ് ഇതിലൂടെ ലക്ഷ്യം. പ്രായ പൂര്‍ത്തിയാകാത്തവര്‍ പുകവലിക്കുന്നതായി കണ്ടാല്‍ കര്‍ശന നടപടിള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങല്‍ ഉള്‍പ്പെടുത്തി വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.
-
മണിക്കൂറുകളോളം ഫോൺ നോക്കാറുണ്ടോ? '20-20-20' വിദ്യ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
വര്‍ക്ക് ഫ്രം ഹോം 'ഈറ്റ് അറ്റ് ഹോം' ആക്കി മാറ്റരുതേ; വയറിന് റെസ്റ്റ് കൊടുക്കാതെ കഴിച്ചാല്‍ സംഭവിക്കുന്നത് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി












Click it and Unblock the Notifications