കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കരുതെന്നു പറയാന്‍ ഇനി രാഹുല്‍ ദ്രാവിഡും

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ഇനി നോ സ്‌മോക്കിങ്ങ് എന്നു പറയാന്‍ രാഹുല്‍ ദ്രാവിഡും ഉണ്ടാവും.പുകയില ഉപയോഗത്തിനെതിരെ രാഹുല്‍ ദ്രാവിഡിന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പരസ്യങ്ങളും പോസ്റ്ററും പുറത്തിറങ്ങി.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പരസ്യങ്ങളും പോസ്റ്ററും പുറത്തിറക്കിയത്. പുകയില വിരുദ്ധ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ബ്രാന്‍ഡ് അംബാസഡറാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍.

-rahuldravid.jpg -Properties

ആരോഗ്യമന്ത്രാലയവും ലോകാരോഗ്യസംഘടയുടെ ഇന്ത്യന്‍ ഘടകവും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷനും ഹൃദയും (ഹെറിറ്റേജ് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ഓഗ്മന്റേഷന്‍ യോജന) സംയുക്തമായാണ് ഓഡിയോവിഡിയോ പരസ്യങ്ങളും പോസ്റ്ററും തയാറാക്കിയിരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ മെയ്31 നു മുന്നോടിയായാണ് ഇവ പുറത്തിറക്കിയത്.

പുകയിലജന്യ രോഗങ്ങള്‍ മൂലം രാജ്യത്ത് 9 ലക്ഷം പേര്‍ പ്രതിവര്‍ഷം മരണമടയുന്നുവെന്നാണ് കണക്കുകള്‍. പുരുഷന്മാരിലെ 50 ശതമാനം അര്‍ബുദത്തിനും സ്ത്രീകളിലെ 25 ശതമാനം അര്‍ബുദത്തിനും കാരണം പുകയിലയാണ്. വായയിലുണ്ടാകുന്ന 90 ശതമാനം അര്‍ബുദത്തിനും കാരണം പുകയില തന്നെ. 15നും 18നും ഇടയിലുള്ള 35 ശതമാനം കുട്ടികളും പുകയില ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Health Ministry today launched anti-tobacco public advertisements and posters featuring former Indian skipper Rahul Dravid with an aim to encourage millions of young tobacco users to refrain from the deadly habit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X