ബ്ലാക്ക് ഫംഗസിനെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ച് കേന്ദ്രം
കോവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനൊപ്പം രാജ്യത്ത് ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശവുമായി കേന്ദ്രം. ബ്ലാക്ക് ഫംഗസിനെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1897ലെ പകർച്ചവ്യാധി രോഗ ആക്ടിന് കീഴിൽ വേണം ഇത് ചെയ്യാൻ.

ഇതുവഴി എല്ലാ സർക്കാർ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിലും മെഡിക്കൽ കോളെജുകളിലും ആരോഗ്യമന്ത്രാലയവും ഐസിഎംആറും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കർശനമാക്കും. ഇത്തരത്തിൽ ബ്ലാക്ക് ഫംഗസ് സംശയിക്കുന്നതും സ്ഥിരീകരിക്കുന്നതുമായ എല്ലാ കേസുകളും ജില്ലാ മെഡിക്കൽ ഓഫീസർ വിലയിരുത്തുകയും ചികിത്സ സംവിധാനങ്ങൾ ഏകോപിപ്പിക്കുകയും വേണം.
കോവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, ആന്ധ്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ആശങ്കയുയർത്തിയിട്ടുണ്ട്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
അതേസമയം തെലങ്കാന ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധി പട്ടികയിലുൾപ്പെടുത്തി ഉത്തരവിറക്കി. സർക്കാർ സ്വകാര്യ ആശുപത്രികൾ നിർബന്ധമായും രോഗികളെയും രോഗലക്ഷണങ്ങൾ ഉള്ളവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.
നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾമൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്രയിൽ മാത്രം ബ്ലാക്ക് ഫംഗസ് മൂലം നൂറിനടുത്ത് ആളുകളാണ് മരിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications