കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ വിതരണത്തിന് കേന്ദ്രത്തിന്റെ ആപ്പ്: കൊവിനിൽ എന്തെല്ലാം, സംഭരണവും വിതരണവും ഒറ്റയിട്ടത്ത്!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിൻ വിതരണത്തിന് മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. വാക്സിൻ വിതരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതായിരിക്കും കേന്ദ്രസർക്കാരിന്റെ കോവിൻ ആപ്ലിക്കേഷൻ. വാക്സിൻ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് സഹായിക്കുന്നതായിരിക്കും പുതിയ ആപ്പ്. അതേ സമയം തന്നെ മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ ഷെഡ്യൂൾ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതായിരിക്കും ആപ്പെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

പോപിന്‍റെ അക്കൗണ്ടില്‍ നിന്നും ബിക്കിനി മോഡലിന് ലൈക്ക്; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടിപോപിന്‍റെ അക്കൗണ്ടില്‍ നിന്നും ബിക്കിനി മോഡലിന് ലൈക്ക്; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി

യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന് ഉപയോഗിച്ചിരുന്ന എവിൻ സംവിധാനത്തിന്റേത് പോലെ വേഗതയേറിയതും മികച്ചതുമായ ആപ്പായിരിക്കും ഇതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കിയത്.
"മുഴുവൻ ഇവിൻ പ്ലാറ്റ്ഫോമും കോവിൻ നെറ്റ്‌വർക്കായി പുനർനിർമ്മിക്കുകയാണ്. ഇതോടെ സ്റ്റോക്കിന്റെ എല്ലാ ചലനങ്ങളും ഡിജിറ്റലായി ട്രാക്കുചെയ്യാനാകും, കൂടാതെ വാക്സിനുകൾ സ്വീകരിക്കുന്നവരെയും രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം കണ്ടെത്താനാകും. ഇത് അവസാന നിമിഷം വരെയും വാക്സിൻ വിതരണം ഉറപ്പാക്കും. "
നാഷണൽ കൗൺസിൽ ഓഫ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

corona15-159

കൊവിൻ ആപ്പ് ഐസിഎംആർ, ആരോഗ്യമന്ത്രാലയം, ആയുഷ്മാൻ ഭാരത്, എന്നിവ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നുമുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായിക്കും. വാക്സിൻ സംഭരണ കേന്ദ്രത്തിൽ നിന്ന് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രത്തിലേക്കോ വാക്സിൻ കൊണ്ടുപോകുന്നതും ആപ്പ് വഴി നിരീക്ഷിക്കാൻ കഴിയും.

English summary
Health ministry rolls out COVIN app, it will ensure last-mile delivery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X