കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രവര്‍ത്തകരിലും മുന്നണിപ്പോരാളികളിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ കുറവ്; ആശങ്ക പങ്കുവച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊവിഡ് മുന്നണിപ്പോരാളികളിലും ആരോഗ്യപ്രവര്‍ത്തകരിലും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കുറവാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇത് ആശങ്കയുളവാക്കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തര്‍ക്കും മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

covid

പകര്‍ച്ചവ്യാധിക്കെതിരായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാര്‍വത്രികവും സമ്പൂര്‍ണ്ണവുമായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിക്കുന്നവര്‍ക്ക് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് അത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വാക്‌സിനേഷനില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആവശ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ മേഖലയ്ക്ക് സ്വകാര്യ മേഖലയും പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്.

പുതിയ വാക്‌സിന്‍ നയം പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനം സ്വകാര്യ മേഖലയ്ക്ക് വാങ്ങാന്‍ സാധിക്കും. ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സ്വകാര്യ മേഖലയിലെ വാക്‌സിനേഷന്‍ പങ്കാളിത്തം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റ് പ്രതീക്ഷിച്ച് കെ സുരേന്ദ്രന്‍? പ്രതികരണം ഇങ്ങനെ... പഴയ അനുഭവം പിണറായി ഓർമിക്കുന്നത് നല്ലതെന്നുംഅറസ്റ്റ് പ്രതീക്ഷിച്ച് കെ സുരേന്ദ്രന്‍? പ്രതികരണം ഇങ്ങനെ... പഴയ അനുഭവം പിണറായി ഓർമിക്കുന്നത് നല്ലതെന്നും

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

സൂര്യയുടെ വിവാഹം ഉടനുണ്ടാകുമോ; താരത്തിന്റെ ഞെട്ടിക്കുന്ന മറുപടി, ആ ക്ലോസ് ഫ്രണ്ടിനെ കുറിച്ചും ചോദ്യംസൂര്യയുടെ വിവാഹം ഉടനുണ്ടാകുമോ; താരത്തിന്റെ ഞെട്ടിക്കുന്ന മറുപടി, ആ ക്ലോസ് ഫ്രണ്ടിനെ കുറിച്ചും ചോദ്യം

English summary
Health Secretary Rajesh Bhushan Says, number of health workers who received the vaccine was low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X