കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം ഡയറ്റ് ചതിച്ചു!! ചുരയ്ക്കാ ജ്യൂസ് കുടിച്ച 41 കാരി മരിച്ചു! ചുരയ്ക്കാ ജ്യൂസ് കഴിച്ചാല്‍ മരണം?

  • By Desk
Google Oneindia Malayalam News

തടി കുറയ്ക്കുവാനായി ചുരയ്ക്ക ജ്യൂസ് കഴിച്ച സ്ത്രീ മരിച്ചു. പൂനെയിൽ നിന്നുള്ള 41 വയസ്സുകാരിയാണ് ഡയറ്റിന്റെ ഭാഗമായി കഴിച്ച ചുരയ്ക്ക ജ്യൂസിൽ നിന്നുള്ള വിഷബാധ മൂലം മരിച്ചത്.

ഓഫീസിൽ പോകുന്നതിനു മുൻപായി എന്നും ചുരയ്ക്കാ ജ്യൂസ് കഴിക്കുന്ന ശീലം ഇവർക്കുണ്ടായിരുന്നു. അന്ന് ഓഫീസിലേക്ക് ഇറങ്ങിയതിനു ശേഷം കാറിൽ വെച്ച് ഛർദ്ദിക്കുകയും തിരികെ വീട്ടിൽ എത്തിയ ശേഷം കഠിനമായ വയറിളക്കം അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ജോഗിങ് കഴിഞ്ഞ്

ജോഗിങ് കഴിഞ്ഞ്

ജൂൺ 12-ാം തിയതി രാവിലെ അഞ്ച് കിലോമീറ്റർ ദൂരം ഓടി വീട്ടിൽ വന്നതിനു ശേഷം ഇവർ ചുരയ്ക്കാ ജ്യൂസ് കഴിച്ചിരുന്നു. ഓഫീസിൽ പോകുന്നതിനു മുൻപായി എന്നും ചുരയ്ക്കാ ജ്യൂസ് കഴിക്കുന്ന ശീലം ഇവർക്കുണ്ടായിരുന്നു. അന്ന് ഓഫീസിലേക്ക് ഇറങ്ങിയതിനു ശേഷം കാറിൽ വെച്ച് ഛർദ്ദിക്കുകയും തിരികെ വീട്ടിൽ എത്തിയ ശേഷം കഠിനമായ വയറിളക്കം അനുഭവപ്പെടുകയുമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ബോധം നഷ്ടപ്പെട്ടു

ബോധം നഷ്ടപ്പെട്ടു

എന്നാല്‍ ആസ്പത്രിയില്‍ എത്തിയ ശേഷം അവരുടെ ബോധം നഷ്ടപ്പെട്ടു. ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. രണ്ടു ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന ഇവരുടെ നിലയിൽ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ 15ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

ചുരയ്ക്കാ ജ്യൂസ്

ചുരയ്ക്കാ ജ്യൂസ്

ഇതാദ്യമായല്ല രാജ്യത്ത് ചുരയ്ക്ക ജ്യൂസ് കാരണമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2011 ൽ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രത്യേക ടീം നടത്തിയ പഠനത്തിലെ മുന്നറിയിപ്പിൽ ചുരയ്ക്ക് ജ്യൂസ് കുടിക്കുമ്പോൾ ചെറിയ എന്തെങ്കിലും സ്വാദു വ്യത്യാസം അനുഭവപ്പെട്ടാൽ അത് കുടിക്കരുതെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ച് പുളിയോ കയ്പ്പോ സ്വാദു മാറ്റമോ ഉണ്ടായാൽ ജ്യൂസ് തീർച്ചയായും ഒഴിവാക്കുക തന്നെ വേണം എന്നാണ് മുന്നറിയിപ്പിൽ ഉള്ളത്.
ചീത്തയാവുന്ന ചുരയ്ക്കയിൽ വളരെ വിഷാംശമുള്ള Cucurbitacin എന്ന വസ്തുവാണുള്ളത്. വളരെ കുറഞ്ഞ അളവിൽ പോലും ശരീരത്തിനുള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന ഒന്നാണിത്.

കുക്കുർബിറ്റേസിൽ എന്നാൽ?

കുക്കുർബിറ്റേസിൽ എന്നാൽ?

വെള്ളരിക്ക, മത്തൻ തണ്ണിമത്തൻ തുടങ്ങിയ സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു ബയോക്കെമിക്കൽ സംയുക്തമാണ്
കുക്കുർബിറ്റേസിൻ. സ്റ്റിറോയ്ഡ് ഗണത്തിലുള്ള ഈ സംയുക്തം ഇത്തരം സസ്യങ്ങളെ മൃഗങ്ങളിൽ നിന്നുള്ള അക്രമത്തെ ചെറുക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. കുക്കുർബിറ്റേസിൻറെ വകഭേദങ്ങൾ മറ്റുചില സസ്യങ്ങളിലും ചിലയിനം കൂണുകളിലും അപകടകരമല്ലാത്ത അളവിൽ കണ്ടെത്തിയിട്ടുണ്ട്.

രുചി വ്യത്യാസം അനുഭവപ്പെട്ടാൽ

രുചി വ്യത്യാസം അനുഭവപ്പെട്ടാൽ

ജ്യൂസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളിൽ ചെറിയ ഒരു രുചി വ്യത്യാസം പോലും അനുഭവപ്പെട്ടാൽ അത് തുടർന്ന് ഉപയോഗിക്കാതിരിക്കുക. പച്ചക്കറികൾ പ്രത്യേകിച്ച് ചുരയ്ക്ക പോലെയുള്ളവ കേടാകുമ്പോള്‍ വിഷാംശമുള്ള സംയുക്തങ്ങളാണ് ഇതിൽ രൂപപ്പെടുന്നത്. മരണത്തിലേക്ക് വരെ നയിക്കാൻ സാധിക്കുന്നവയായതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

English summary
Healthy woman dies after drinking bottle gourd juice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X