കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകൾക്കകം ജെയ്ഷെ മദ്രസയിലെ ആളുകളെ മാറ്റി! വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ പുറത്ത്

Google Oneindia Malayalam News

ബിക്കാനീര്‍: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മിന്നാലാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ പാകിസ്താനും അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് തളളുന്നു.

റഡാര്‍ ചിത്രങ്ങള്‍ അടക്കമുളള തെളിവുകളുണ്ടെന്നാണ് ഇന്ത്യ പറയുന്നത്. ബലാക്കോട്ട് എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്ത് വരാനുണ്ട്. അതിനിടെ യഥാര്‍ത്ഥത്തില്‍ ബലാക്കോട്ട് എന്താണ് സംഭവിച്ചത് എന്നതിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന ലക്ഷ്യം വെച്ച ജെയ്‌ഷെ മുഹമ്മദ് മദ്രസയിലെ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ബലാക്കോട്ട് നടന്നത് എന്ത്

ബലാക്കോട്ട് നടന്നത് എന്ത്

ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് പാക് അതിര്‍ത്തിയിലേക്ക് കടന്ന് കയറി ബലാക്കോട്ടിലുളള ജെയ്ഷ മുഹമ്മദ് ഭീകരവാദ പരിശീലന കേന്ദ്രം ഇന്ത്യ ആക്രമിച്ചത്. 300ലേറെ ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 250ലേറെ പേര്‍ എന്ന് അമിത് ഷാ പറയുന്നു.

പാകിസ്താൻ പറയുന്നത്

പാകിസ്താൻ പറയുന്നത്

ബലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യന്‍ സൈന്യമോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ആരും കൊല്ലപ്പെട്ടിട്ടില്ല എന്നും ആളൊഴിഞ്ഞ സ്ഥലത്താണ് ബോംബിംഗ് നടന്നത് എന്നുമാണ് പാകിസ്താന്‍ വാദിക്കുന്നത്. എന്നാൽ നാശമുണ്ടായിട്ടുണ്ട് എന്ന് ജെയ്ഷെ മുഹമ്മദ് സമ്മതിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

എന്നാല്‍ പ്രദേശത്ത് നിന്നും 35ലധികം പേരുടെ മൃതദേഹങ്ങള്‍ മാറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷിയായ നാട്ടുകാരന്റെ വെളിപ്പെടുത്തലുണ്ട്. ഇക്കാര്യങ്ങളിലൊക്കെ കൂടുതല്‍ വ്യക്തത വരാനുണ്ട്. അതിനിടെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസയായ തലിം ഉല്‍ ഖുറാനിലെ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ തന്നെ സംശയം

നേരത്തെ തന്നെ സംശയം

ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് പാക് സൈന്യത്തിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മദ്രസാ വിദ്യാര്‍ത്ഥിയുടെ ബന്ധു നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.

സൈന്യത്തിന്റെ ഒഴിപ്പിക്കൽ

സൈന്യത്തിന്റെ ഒഴിപ്പിക്കൽ

ഇന്ത്യ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ മദ്രസാ വിദ്യാര്‍ത്ഥികളെ പാക് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടുകളിലേക്ക് തിരിച്ച് അയക്കും മുന്‍പ് ഇവരെ സുരക്ഷിത സ്ഥാനങ്ങളില്‍ സൈന്യം കുറച്ച് ദിവസം താമസിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ആക്രമണം നടക്കുമ്പോള്‍ ഈ വിദ്യാര്‍ത്ഥി മദ്രസയില്‍ ഉണ്ടായിരുന്നു.

വൻ സ്ഫോടന ശബ്ദം കേട്ടു

വൻ സ്ഫോടന ശബ്ദം കേട്ടു

ഇന്ത്യ ആക്രമിക്കുന്നതിന് ഒരാഴ്ച മുന്‍പേ തന്നെ പാക് സൈന്യം മദ്രസയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ ബന്ധു വെളിപ്പെടുത്തുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങുമ്പോഴാണ് വലിയ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നത് എന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.

തുടർശബ്ദങ്ങളില്ല

തുടർശബ്ദങ്ങളില്ല

വളരെ അടുത്ത് നിന്നും ആയിരുന്നു സ്‌ഫോടന ശബ്ദം. ശബ്ദം കേട്ട് എല്ലാവരും ഞെട്ടി ഉണര്‍ന്നു. എന്നാല്‍ തുടര്‍ശബ്ദങ്ങളൊന്നും പിന്നീട് ആരും കേട്ടില്ല. ചെറിയ ഭൂകമ്പം ആയിരിക്കുമെന്നോ അല്ലെങ്കില്‍ തങ്ങള്‍ക്ക് തോന്നിയത് ആയിരിക്കുമെന്നോ കരുതി വിദ്യാര്‍ത്ഥികള്‍ വീണ്ടും കിടന്നുറങ്ങുകയും ചെയ്തു.

എല്ലാവരേയും മാറ്റിയില്ല

എല്ലാവരേയും മാറ്റിയില്ല

എന്നാല്‍ നേരം വെളുത്തപ്പോഴേക്കും പാക് സൈന്യം മദ്രസയില്‍ എത്തിയിരുന്നു. സൈന്യം മദ്രസ പൂര്‍ണമായും ഒഴിപ്പിച്ചു. വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മദ്രയില്‍ അനേകം പേര്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നില്ല എന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ബന്ധു വെളിപ്പെടുത്തുന്നു.

അവർക്ക് എന്ത് സംഭവിച്ചു

അവർക്ക് എന്ത് സംഭവിച്ചു

വിദ്യാര്‍ത്ഥിയുടെ പ്രായത്തിലുളള ചിലര്‍ മാത്രമേ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിയുളളൂ. എവിടെയാണ് സ്‌ഫോടനം നടന്നത് എന്നോ മറ്റുളളവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നോ അറിയില്ലെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ പട്ടാളക്കാരെ മദ്രസയില്‍ നിയോഗിച്ചിരുന്നു.

ചിത്രങ്ങൾ ചോർന്നു

ചിത്രങ്ങൾ ചോർന്നു

മദ്രസയുടെ ചിത്രങ്ങള്‍ ചോര്‍ന്നത് കൊണ്ടാണ് സൈന്യം സുരക്ഷ ഏര്‍പ്പെടുത്തിയത്. മൂന്ന് ദിവസത്തോളം സുരക്ഷിത കേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് മദ്രസയിലേക്ക് തന്നെ തിരികെ പോകണം എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത് എന്നും ബന്ധു വെളിപ്പെടുത്തി.

രാഹുലിനേയും സോണിയയേയും ട്രോളാൻ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ച് മോദി, രൂക്ഷ വിമർശനം!രാഹുലിനേയും സോണിയയേയും ട്രോളാൻ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ച് മോദി, രൂക്ഷ വിമർശനം!

English summary
Heard huge explosion, soldiers evacuated us: Jaish madrasa student in Balakot told relative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X