മാനഭംഗത്തിനിരയായ ബധിരയും മൂകയുമായ യുവതി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു !
കൃഷ്ണനഗര്‍: മാനഭംഗത്തിനിരയായ ബധിരയും മൂകയുമായ 28 കാരി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നദിയ സ്വദേശിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയം ആജ്ഞാതനായ അക്രമി ജനലിലൂടെ ആഡിസ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസമാണ് ഗ്രാമത്തിലെ അജ്ഞാതനായ ഒരാള്‍ യുവതിയെ പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ വ്യക്തി തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസെത്തി അന്വേഷണം ആരംഭിച്ചിരുന്നു. അതിനു ശേഷമാണ് കൊല്ലപ്പെടുന്നത്.












Click it and Unblock the Notifications