ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയാകുന്ന മൂന്ന് കൊലയാളികള്‍ ഇവരാണ്
ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങളുടെ കൊലയാളികള്‍.
ദില്ലി: ഇന്ത്യയിലെ ജനസംഖ്യ ഉയര്‍ന്ന് വരുന്നതിന് സമാനമായി ശരാശരി ആയുര്‍ദൈ്യര്‍ഘ്യവും കുറഞ്ഞ് വരുന്നു എന്നാണ് ആരോഗ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങളുടെ കൊലയാളികള്‍.
ഇന്ത്യയില്‍ മരിക്കുന്ന മൂന്നില്‍ ഒരാള്‍ ഇതില്‍ ഏതെങ്കിലും ഒരു രോഗം ബാധിച്ചാണ് മരിക്കുന്നത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രമേഹം, കിഡ്‌നി രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയെല്ലാം അടുത്ത പത്ത് കാരണങ്ങള്‍ മാത്രമാണ്.

ന്യുമോണിയ, ഡിഫ്തീരിയ, ടിബി എന്നീ രോഗങ്ങളും വെല്ലുവിളി തന്നെയാണ്. റോഡപകടങ്ങളാണ് അടുത്ത കാരണം, ഇത്തരത്തിലൂടെ 10.3 മില്ല്യണ്‍ ആളുകളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. പകര്‍ച്ചവ്യാധിയിലൂടെ അല്ലാതെ പകരുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം ജീവിത ശൈലിയാണ്. രോഗങ്ങള്‍ തിരിച്ചറിയാതെ ചികിത്സ നടത്തുന്നവരും കുറവല്ല.
നവജാതശിശുകളുടെ മരണ നിരക്കും ദിനംപ്രതി ഇന്ത്യയില്‍ കൂടി വരുന്നു. വൃത്തിഹീനമായ ചുറ്റുപാടും മലിനമായ കുടിവെള്ളവുമാണ് ഇതിന് പ്രധാന കാരണം എന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. ഇന്ത്യയ്ക്ക് സമാനമാണ് ചൈനയുടെ കാര്യവും. ആദ്യത്തെ മൂന്ന് കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത്.
ഇന്ത്യയിലും ചൈനയിലും റോഡ് അപകട മരണങ്ങള്‍ പെരുകുകയാണ്. വര്‍ധിച്ച് വരുന്ന ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കാവുന്നത്. ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയിലൂടെ വരുന്ന രോഗത്തിന്റെ ശതമാനം കുറയുകയും ആന്തരിക അവയവങ്ങള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍ കൂടി വരികയുമാണ് ചെയ്യുന്നത്.












Click it and Unblock the Notifications