മാതാപിതാക്കള്‍ ഉപേക്ഷിച്ചതറിയാതെ കൊടുംതണുപ്പില്‍ മൂന്ന് കുരുന്നുകള്‍, ഹൃദയഭേദകമായ കാഴ്ച
ദില്ലി: ഹൃദയഭേദകമായിരുന്നു ആ കാഴ്ച...ദില്ലിയിലെ കൊടും തണുപ്പില്‍ തണുത്ത് വിറച്ച് മൂന്ന് കുഞ്ഞുങ്ങള്‍. തണുപ്പകറ്റാന്‍ പോന്ന വസ്ത്രങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. റെയില്വേസറ്റേഷനിലാക്കിയ ശേഷം അമ്മയിപ്പോള്‍ വരുമെന്ന് പറഞ്ഞ് പോയ അച്ഛനെ കാത്ത് ഉണ്ണാതെ ഉറങ്ങാതെ മൂന്ന് പേരും ഇരുന്നു. ഇടയ്ക്കെപ്പോഴോ കൂട്ടത്തില്‍ ഏറ്റവും ഇളയയാള്‍ ചേച്ചിയുടെ മടിയില്‍ കിടന്ന് മയങ്ങി. അപരിചിതര്‍ ഒട്ടേറെ കടന്നുപോയി. മൂന്ന് പേരും കെട്ടിപ്പിടിച്ചിരുന്നു..തണുപ്പു കൂടും തോറും ആ സഹോദരങ്ങള്‍ കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു. അതല്ലാതെ തണുപ്പിനേയും തങ്ങളെ ഉപേക്ഷിച്ച മാതാപിതാക്കളേയും തോല്പ്പിയ്ക്കാന് അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
ദില്ലിയിലെ റെയില്‍വേ സ്റ്റേഷവനില് മാതാപിതാക്കള്‍ ഉപേക്ഷിച്ച് മൂന്ന് കുട്ടികളേയും കണ്ടെത്തുന്നത് മാധ്യമ പ്രവര്‍ത്തകനായ അഭിഷേക് ശുക്ള(33)യാണ്. ഇത്തരം കാഴ്ചകള്‍ പതിവാണെങ്കിലും തണുത്ത് വിറച്ചിരിയ്ക്കുന്ന ആ കുഞ്ഞുങ്ങളുടെ മുഖം അഭിഷേകിന്റെ മനസിനെ വേട്ടയാടി. കുട്ടികളുടെ പടമെടുത്ത് അദ്ദേഹം ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ കുട്ടികളെ ആര്‍ക്കെങ്കിലും സഹായിക്കാമോ എന്നും അവര്‍ ദില്ലി റെയില്‍വേസ്റ്റേഷനില്‍ ഉണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

ഫോട്ടോ വൈറലായതോടെ പൊലീസ് എത്തി കുട്ടികളെ കണ്ടെത്തി. റഹ്നുമ (7), രാജ (5), സന്യ (4) എന്നിവരാണ് കൊടും തണുപ്പില്‍ അമ്മയെ കാത്തിരുന്നത്. ഇവരുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. കുട്ടികള്‍ അച്ഛനൊപ്പമായിരുന്നു താമസം. അമ്മ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞാണ് കുട്ടികളെ അച്ഛന് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് മുങ്ങിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തി. കുട്ടികള്‍ അച്ഛനൊപ്പം സുഖമായി ജീവിയ്ക്കുന്നെന്നാണ് താന്‍ കരുതുയതെന്ന് അമ്മ തബസുമിന് പറയുന്നു. അമ്മയെ കുട്ടികളെ എല്പ്പിച്ച കാര്യം പൊലീസ് ട്വീറ്റ് ചെയ്തു. പൊലീസിനേയും മാധ്യമപ്രവര്‍ത്തകനേയും അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ ട്വീറ്റ് ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications