കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കള്‍ ഉപേക്ഷിച്ചതറിയാതെ കൊടുംതണുപ്പില്‍ മൂന്ന് കുരുന്നുകള്‍, ഹൃദയഭേദകമായ കാഴ്ച

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഹൃദയഭേദകമായിരുന്നു ആ കാഴ്ച...ദില്ലിയിലെ കൊടും തണുപ്പില്‍ തണുത്ത് വിറച്ച് മൂന്ന് കുഞ്ഞുങ്ങള്‍. തണുപ്പകറ്റാന്‍ പോന്ന വസ്ത്രങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. റെയില്‍വേസറ്റേഷനിലാക്കിയ ശേഷം അമ്മയിപ്പോള്‍ വരുമെന്ന് പറഞ്ഞ് പോയ അച്ഛനെ കാത്ത് ഉണ്ണാതെ ഉറങ്ങാതെ മൂന്ന് പേരും ഇരുന്നു. ഇടയ്‌ക്കെപ്പോഴോ കൂട്ടത്തില്‍ ഏറ്റവും ഇളയയാള്‍ ചേച്ചിയുടെ മടിയില്‍ കിടന്ന് മയങ്ങി. അപരിചിതര്‍ ഒട്ടേറെ കടന്നുപോയി. മൂന്ന് പേരും കെട്ടിപ്പിടിച്ചിരുന്നു..തണുപ്പു കൂടും തോറും ആ സഹോദരങ്ങള്‍ കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു. അതല്ലാതെ തണുപ്പിനേയും തങ്ങളെ ഉപേക്ഷിച്ച മാതാപിതാക്കളേയും തോല്‍പ്പിയ്ക്കാന്‍ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.

ദില്ലിയിലെ റെയില്‍വേ സ്റ്റേഷവനില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച് മൂന്ന് കുട്ടികളേയും കണ്ടെത്തുന്നത് മാധ്യമ പ്രവര്‍ത്തകനായ അഭിഷേക് ശുക്ള(33)യാണ്. ഇത്തരം കാഴ്ചകള്‍ പതിവാണെങ്കിലും തണുത്ത് വിറച്ചിരിയ്ക്കുന്ന ആ കുഞ്ഞുങ്ങളുടെ മുഖം അഭിഷേകിന്റെ മനസിനെ വേട്ടയാടി. കുട്ടികളുടെ പടമെടുത്ത് അദ്ദേഹം ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ കുട്ടികളെ ആര്‍ക്കെങ്കിലും സഹായിക്കാമോ എന്നും അവര്‍ ദില്ലി റെയില്‍വേസ്‌റ്റേഷനില്‍ ഉണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

Abandoned Children

ഫോട്ടോ വൈറലായതോടെ പൊലീസ് എത്തി കുട്ടികളെ കണ്ടെത്തി. റഹ്നുമ (7), രാജ (5), സന്യ (4) എന്നിവരാണ് കൊടും തണുപ്പില്‍ അമ്മയെ കാത്തിരുന്നത്. ഇവരുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. കുട്ടികള്‍ അച്ഛനൊപ്പമായിരുന്നു താമസം. അമ്മ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞാണ് കുട്ടികളെ അച്ഛന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് മുങ്ങിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തി. കുട്ടികള്‍ അച്ഛനൊപ്പം സുഖമായി ജീവിയ്ക്കുന്നെന്നാണ് താന്‍ കരുതുയതെന്ന് അമ്മ തബസുമിന്‍ പറയുന്നു. അമ്മയെ കുട്ടികളെ എല്‍പ്പിച്ച കാര്യം പൊലീസ് ട്വീറ്റ് ചെയ്തു. പൊലീസിനേയും മാധ്യമപ്രവര്‍ത്തകനേയും അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ ട്വീറ്റ് ചെയ്തു.

English summary
Heartbreaking picture of 'abandoned' three children at railway station sparks Twitter rescue appeal reuniting them with mum .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X