കൊവിഡ് ബാധിച്ച അച്ഛന് ഒരിറ്റുവെള്ളം നൽകാൻ ഓടുന്ന മകൾ, തടഞ്ഞ് അമ്മ, ഒടുവിൽ മരണം,ദാരുണം
ദില്ലി; കൊവിഡ് പിടിപ്പെട്ട് അവസാന ശ്വാസത്തിനായി നിലത്ത് കിടന്ന് പിടിയുന്ന പിതാവിന് അരികിലേക്ക് ഒരു കുപ്പി വെള്ളവുമായി കരഞ്ഞ് ഓടിയെത്തുന്ന മകൾ, മനസിനെ ഉലയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ആന്ധ്രയിൽ നിന്നുള്ളതാണ് രാജ്യത്തെ കൊവിഡ് ഭീകരത വെളിപ്പെടുത്തുന്ന നെഞ്ചുലയ്ക്കുന്ന ഈ ദൃശ്യങ്ങൾ.സമീപവാസിയായ ആരോ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.

വെറും നിലത്ത് മരണാസന്നനായി കിടക്കുന്ന അച്ഛനരികിലേക്കാണ് അമ്മ തടഞ്ഞിട്ട് കൂടി മകൾ ഓടിയെത്തുകയാണ്. അച്ഛനരികിലേക്ക് പോകുന്നത് രോഗം പകരുമെന്ന് ഭയപ്പെട്ടാണ് അമ്മ മകളെ തടയാൻ ശ്രമിക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. എന്നാൽ എതിർപ്പുകൾ അവഗണിച്ച് അച്ഛനരികിലെത്തുന്ന പെൺകുട്ടി വെള്ളം അച്ഛന്റെ വായിലേക്ക് ഒഴിച്ച് നൽകുന്നുണ്ട്. സങ്കടം സഹിക്ക വയ്യാതെ ആ മകൾ ഉറക്കെ കരയുന്നുണ്ട്. എന്നാൽ വൈകാതെ തന്നെ ആ അച്ഛൻ മരണത്തിന് കീഴടങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. .
അസിരനായിഡു എന്ന 50 കാരനാണ് മരിച്ചത്. വിജയവാഡയിൽ ജോലി ചെയ്യുകയായിരുന്നു അസിര നായിഡുവും കുടുംബവും.കൊവിഡ് ബാധിച്ചതോടെയാണ് ഇയാൾ ശ്രീകാകുളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഗ്രാമവാസികൾ ഇവരെ തടയുകയായിരുന്നു. തുടർന്ന് ഒരു പാടത്ത് കുടിലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ അരിസനായിഡുവിന് രോഗം മൂർച്ഛിക്കുകയായിരുന്നു. പാടത്ത് വെറും നിലത്ത് കിടന്ന പിതാവ് കുടുംബത്തിന് മുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍












Click it and Unblock the Notifications