അമ്മേ എഴുന്നേല്‍ക്ക് വിശക്കുന്നു!!!അമ്മയുടെ മരണമറിയാതെ മുലപ്പാല്‍ കുടിക്കാന്‍ നോക്കുന്ന കുഞ്ഞ്
തുടര്‍ന്ന് ശിശുക്ഷേമവകുപ്പ് കുട്ടിയെ ഏറ്റെടുത്തു
ഭോപ്പല്: അമ്മയുടെ ശരീരത്തില്‍ നിന്നും ജീവിന് വിട്ടുപോയതറിയാതെ അമിഞ്ഞ തുണയാന് ശ്രമിക്കുന്ന കുരുന്ന്. അമ്മയുടെ മുലപ്പാല്‍ ഇനി നുകരാന്‍ കഴിയില്ലെന്നു ആ ഒരു വയസുകാരിക്ക് അറിയില്ല. ഭോപ്പലിലെ ദാമോയിലെ റെയില്‍പ്പാളത്തില്‍ നിന്നുള്ള ആ കാഴ്ചയാണിത്.
മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ കുഞ്ഞ് ഇപ്പോഴും അറിഞ്ഞിട്ടില്ല.വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള് സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്.
അമ്മ എങ്ങനെയാണ് മരിച്ചതന്നും ഇതു വരെ വ്യക്തമല്ല. ഒരു പക്ഷെ തീവണ്ടി യാത്രക്കിടയില്‍ വീണതാകാമെന്നു കരുതുന്നു.കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് അപകടം പറ്റാതെ രക്ഷപെട്ടത്. പരിക്കേറ്റെങ്കിലും അവര്‍ക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു.

രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യമായി കണ്ടെത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാഴ്ചക്കാരില്‍ ചിലര്‍ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു.
അമ്മയുടെ ജീവനറ്റ ശരീരവുമായി ആശുപത്രിയിലേത്തിയപ്പോള്‍ പ്രവേശന ഫീസായ പത്തുരൂപ കുഞ്ഞിന് നല്കാന് ആരും ഉണ്ടായിരുന്നില്ലെന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ആശുപത്രിയിലെ വാര്‍ഡ് ബോയി തരുണ്‍ തിവാരിയാണ് ഒടുവില്‍ സഹായ ഹസ്തം നീട്ടിയത്. ചേതനയറ്റ സ്വന്തം അമ്മയുടെ മുലപ്പാല്‍ കുടിച്ച് വിശപ്പകറ്റാന്‍ ശ്രമിച്ച കൊച്ച് കുഞ്ഞിനോട് പത്തുരൂപയ്ക്ക് കണക്ക് പറഞ്ഞ ആശുപത്രി അധികൃതരും സമൂഹത്തോട് ചിലതൊക്കെ വിളിച്ച് പറയുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications