• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ! മൂന്ന് അക്ഷരത്തിൽ ചുരുക്കാവുന്ന ആ പേര് ഒരുപക്ഷേ നിങ്ങളറിയും'!

ദില്ലി: കൊവിഡ് കാലത്ത് മോദി സർക്കാരിന്റെ നെഞ്ചത്തേക്കൊരു ഗോളടിച്ചിരിക്കുകയാണ് കോൺഗ്രസും സോണിയാ ഗാന്ധിയും. തുടക്കം മുതൽക്കേ കോൺഗ്രസ് ശക്തമായി ഉയർത്തുന്ന വിഷയമാണ് കുടിയേറ്റ തൊഴിലാളികളുടേത്. നിരന്തരമായ മുറവിളികൾക്കൊടുവിൽ തൊഴിലാളികൾക്ക് വേണ്ടി കേന്ദ്രം പ്രത്യേക തീവണ്ടികൾ അനുവദിച്ചു.

cmsvideo
    'ബാര്‍ ഡാന്‍സര്‍, ഇറ്റലിക്കാരി, മദാമ്മ!- സോണിയ | Oneindia Malayalam

    എന്നാൽ ടിക്കറ്റ് തുക തൊഴിലാളികൾ മുടക്കണമെന്നത് വലിയ വിമർശനത്തിനിടയാക്കി. തൊഴിലാളികളുടെ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചത് വൻ കയ്യടികൾ നേടി. എന്നാൽ ഇറ്റലിക്കാരിയെന്നും മദാമ്മയെന്നും ബാർ ഡാൻസറെന്നുമുളള അധിക്ഷേപങ്ങളാണ് എതിരാളികൾ പതിവ് പോലെ സോണിയാ ഗാന്ധിയുടെ മേൽ ചാർത്തുന്നത്. സോണിയ ഗാന്ധിയെ കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം:

    മൂന്ന് അക്ഷരത്തിൽ ചുരുക്കാവുന്ന ആ പേര്

    മൂന്ന് അക്ഷരത്തിൽ ചുരുക്കാവുന്ന ആ പേര്

    ''ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ... സ്ത്രീയെ ബഹുമാനിക്കുന്നതാണു സംസ്കാരമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിൻ്റെ പൗരന്മാർ എഴുപത് വയസിലധികമുള്ള, ഇന്ത്യൻ പൗരത്വമുള്ള ഒരു വനിതയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദങ്ങളാണ് മുകളിൽ കുറിച്ചത്. ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന പ്രസ്ഥാനത്തിൻ്റെ മുഴങ്ങുന്ന ശബ്ദമാവുന്ന, മൂന്ന് അക്ഷരത്തിൽ ചുരുക്കാവുന്ന ആ പേര് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങളറിയും. " സോണിയ "

    ഒരു ചെറിയ പ്രഖ്യാപനം

    ഒരു ചെറിയ പ്രഖ്യാപനം

    അവർ ഇക്കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തി. ഒരു ചെറിയ പ്രഖ്യാപനം. വീടെത്താൻ പണമില്ലാതെ വിഷമിക്കുന്നവരായ മൈഗ്രൻ്റ് വർക്കേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കോൺഗ്രസിൻ്റെ സംസ്ഥാന ഘടകങ്ങൾ ആവശ്യമായ പണം നൽകുമെന്ന്. "1947ലെ വിഭജനത്തിനു ശേഷം ഇതാദ്യമായാണ് ഇതുപോലെ മനുഷ്യച്ചിലവുള്ള ഒരു ദുരന്തം ഇന്ത്യ കാണുന്നത്.

    വിളിച്ചു പറയുവാൻ സോണിയ ഗാന്ധിക്കായി

    വിളിച്ചു പറയുവാൻ സോണിയ ഗാന്ധിക്കായി

    ആയിരക്കണക്കിന് തൊഴിലാളികൾ ഭക്ഷണവും മരുന്നും പണവും യാത്രാസൗകര്യങ്ങളും, അവരുടെ വീട്ടിൽ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിച്ചേരാനുള്ള ആഗ്രഹമല്ലാതെ മറ്റൊന്നുമില്ലാതെ നൂറുകണക്കിനു കിലോമീറ്ററുകൾ വീടുകളിലേക്ക് നടക്കുവാൻ നിർബന്ധിതരായി " എന്ന് വിളിച്ചുപറയുവാൻ സോണിയ ഗാന്ധിക്കായി..

    ഒരു കരുതൽ നിധി ഉണ്ടാക്കി

    ഒരു കരുതൽ നിധി ഉണ്ടാക്കി

    പ്രധാനമന്ത്രി ഒരു കരുതൽ നിധി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ആ ഫണ്ടിലേക്ക് റെയിൽവേ മാത്രം നൽകിയത് 151 കോടി രൂപയാണ് എന്നാണ് വാർത്തകളിൽ കണ്ടത്. മറ്റ് പ്രമുഖർ നൽകിയതിനെക്കുറിച്ചുള്ള വാർത്തകളും കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ എത്ര രൂപയുണ്ടെന്ന് ഒരു സമയത്ത് ദിവസേനയുള്ള കണക്ക് കാണാൻ കഴിയുമായിരുന്നു.

    ഇടയ്ക്ക് മരിച്ചു വീണു

    ഇടയ്ക്ക് മരിച്ചു വീണു

    മേൽപ്പറഞ്ഞ ദുരിതാശ്വാസനിധിയിൽ അങ്ങനെ എത്ര രൂപ ലഭിച്ചെന്ന് അറിയുന്നവർ ഒന്ന് പറഞ്ഞുതരണം. രാജ്യത്ത് ഒരുതവണയല്ല, പല തവണ മനുഷ്യർ നൂറുകണക്കിനു കിലോമീറ്ററുകൾ വീട്ടിലേക്ക് നടന്ന വാർത്തകൾ കേട്ടിരുന്നു. ചിലർ ഇടയ്ക്ക് മരിച്ചുവീണതും കേട്ടു. പണമനുവദിക്കാൻ പെട്ടെന്ന് കഴിയാനാണ് പ്രത്യേക ഫണ്ട് എന്നായിരുന്നു കേട്ടിരുന്നത്.

    പണിയെടുത്താണ് ജീവിച്ചിരുന്നത്

    പണിയെടുത്താണ് ജീവിച്ചിരുന്നത്

    അങ്ങനെയുളളവർക്ക് പണമനുവദിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് അത്? ഒരു ജനാധിപത്യ രാജ്യത്തിൻ്റെ പ്രധാനമന്ത്രിപദം മുന്നിൽ വന്ന് നിൽക്കുമ്പൊ വേണ്ടെന്ന് വയ്ക്കാൻ കഴിഞ്ഞ അതേ സ്ഥൈര്യത്തോടെ തന്നെ ആ തൊഴിലാളികളെ ചേർത്ത് നിർത്താനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു. ശരിയാണ്... അവർ പണിയെടുത്താണ് ജീവിച്ചിരുന്നത്.

    വിയർപ്പിൻ്റെ വില

    വിയർപ്പിൻ്റെ വില

    പാർട്ട് ടൈമായി റസ്റ്ററൻ്റിൽ ജോലി ചെയ്യുന്നതിനൊപ്പം പഠിച്ച, ജോലിയെടുത്ത് ജീവിക്കാൻ ലക്ഷ്യം വച്ച, ബുദ്ധിമതിയും കരുതലുള്ളവളും ആത്മാർഥതയുള്ളവളുമെന്ന് ചെറുപ്പകാലത്ത് വിലയിരുത്തപ്പെട്ട അവർക്ക് നെറ്റിയിലെ വിയർപ്പിൻ്റെ വില നന്നായറിവുണ്ടാവും.. ബാൽക്കണിയും ദീപവും പൂക്കളുമല്ല ജീവിതമെന്നറിയാനും ആരെങ്കിലും വേണമല്ലോ. ബി.ബി.സി റിപ്പോർട്ട് ചെയ്ത വാർത്തയാണ്. ഇവിടെ എത്രപേർ അറിഞ്ഞു കാണുമെന്നും അറിഞ്ഞാൽത്തന്നെ പറയുമെന്നും അറിയില്ല''.

    English summary
    heartwhelming note on Congress Chief Sonia Gandhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X