കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ കുട്ടികളുടെ മരണം: എല്ലാത്തിനും കാരണം ചൂടാണെന്ന് എംപി, മഴ പെയ്താല്‍ എല്ലാം ശരിയാവുമെന്ന്

  • By
Google Oneindia Malayalam News

പട്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിചിത്ര പ്രതികരണവുമായി ജെഡിയു എംപി. ചൂട് കൂടിയതാണ് കുട്ടികള്‍ മരിക്കാന്‍ കാരണം എന്നാണ് എംപിയുടെ കണ്ടെത്തല്‍. മഴ വന്നാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും ജെഡിയു എംപിയായ ചന്ദ്ര യാദവ് പറഞ്ഞു.

 childdeath

'മുസാഫര്‍ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. മുന്‍പേ തന്നെ വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് ഇത്തരത്തില്‍ അസുഖങ്ങള്‍ പിടിപെടുകയും മരണം സംഭവിക്കുകയും ചെയ്യാറുണ്ട്. അത് സംഭവിക്കും, സര്‍ക്കാരും അതിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കാറുണ്ട്. മഴ വരട്ടെ, എല്ലാം ശരിയാവും, ചന്ദ്ര യാദവ് പറഞ്ഞു.

നേരത്തേ മുസഫറിലെ ബിജെപി എംപിയായ അജയ് നിഷാദും സംഭവത്തില്‍ വിചിത്ര പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദാരിദ്രവും ചൂടുമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നായിരുന്നു അജയ് നിഷാദ് പറഞ്ഞത്. മസ്തിഷ്ക ജ്വരം ബാധിച്ച് ഇതുവരെ 100 കുട്ടികളാണ് ബിഹാറില്‍ മരണപ്പെട്ടത്. വിവിധ ആശുപത്രികളിലായി 300 ഓളം കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.

<strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി</strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

അതിനിടെ മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കുട്ടികളുടെ ബന്ധുക്കള്‍ പ്രതിഷേധം ഉയര്‍ത്തി. രോഗം പൊട്ടിപുറപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇന്നാണ് നിതീഷ് കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെത്തിയ നിതീഷ് കുമാറിനെ കാണാന്‍ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും കൂട്ടാക്കിയില്ല.

<strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി</strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

English summary
Heat is the problem behind Bihar encephalitis outbreak says JDU MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X