രാജ്യം കൊടുംഭീതിയിൽ... ഉഷ്ണതരംഗം വീണ്ടും, ഉരുകിയൊലിച്ച് ഗ്രാമങ്ങൾ; ചെറുമഴകള്‍ കിട്ടിയാലും ചൂട് തന്നെ
ദില്ലി: കേരളം മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഇത്തവണ ഇടയ്ക്കിടെ കിട്ടിയ വേനല്‍ മഴ അല്പം ആശ്വാസം നല്‍കിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. എന്നാലും കാലവര്‍ഷം ഇനിയും വൈകും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഇതാണ് സ്ഥിതി എങ്കില്‍ ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കനത്ത ഉഷ്ണ തംരഗത്തിന്റെ പിടിയിലാണ് പല മേഖലകളും.
ഇടിമിന്നലോട് കൂടിയ ചെറിയ മഴകള്‍ ലഭിക്കുമെങ്കിലും ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷനേടാന്‍ അവ പര്യാപ്തമാകില്ലെന്നാണ് കാലാവസ്ഥാ വിഗദ്ധര്‍ പറയുന്നത്. രാജസ്ഥാനില്‍ ആണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുന്നത്.

ജമ്മുവില്‍ പൊടിക്കാറ്റ്
ജമ്മുവില്‍ അതി ശക്തമായ പൊടിക്കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കാറ്റില്‍ മരം വീണ് ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. ജമ്മുവില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞ താപനില 25 ഡിഗ്രിയും. ശക്തമായ പൊടിക്കാറ്റ് ഇനിയും തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയിലും കൊടും ചൂട്
രാജ്യ തലസ്ഥാനമായ ദില്ലിയിലും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 41.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഈദി ദിനത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിയ്ക്കാനും സാധ്യതയുണ്ട്.

രാജസ്ഥാന് ഉരുകുന്നു
രാജസ്ഥാനിലാണ് ഏറ്റവും അധികം അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുവില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുന്നു. കോട്ടയില്‍ ഇത് 47.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബിക്കാനിര്ഡ, ഗംഗാനഗര്‍, ജയ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ എല്ലാം 45 ഡിഗ്രിയോ അതിന് മുകളിലോ ആണ് അന്തരീക്ഷ ഊഷ്മാവ്.

പഞ്ചാബും ഹരിയാണയും
പഞ്ചാബും ഹരിയാണയും ഉഷ്ണതരംഗത്തിന്റെ സാഹചര്യങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ലഭിച്ച മഴ അല്പം ആശ്വാസം പകരുന്നതാണ്. ഹരിയാണയിലെ നര്നൗണില് അന്തരീക്ഷ ഊഷ്മാവ് 45.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുണ്ട്. ഹിസാറിലും ഭിവാനിയിലും അന്തരീക്ഷ ഊഷ്മാവ് വലിയ തോതില്‍ കൂടിയിട്ടുണ്ട്.

ഷിംലയിലും ചൂട്
തണുപ്പിന്റെ കേന്ദ്രമായ ഷിംലയിലും റെക്കോര്‍ഡ് അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 28.7 ഡിഗ്രി സെല്‍ഷ്യസ് ആയി. മണാലിയിലും താപനില 25.8 ഡിഗ്രിയും ഡല്‍ഹൗസിയിലും കുഫ്രിയിലും 21 ഡിഗ്രിയ്ക്ക് മുകളിലും എത്തിക്കഴിഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications