കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കൊടുംഭീതിയിൽ... ഉഷ്ണതരംഗം വീണ്ടും, ഉരുകിയൊലിച്ച് ഗ്രാമങ്ങൾ; ചെറുമഴകള്‍ കിട്ടിയാലും ചൂട് തന്നെ

Google Oneindia Malayalam News

ദില്ലി: കേരളം മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഇത്തവണ ഇടയ്ക്കിടെ കിട്ടിയ വേനല്‍ മഴ അല്‍പം ആശ്വാസം നല്‍കിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. എന്നാലും കാലവര്‍ഷം ഇനിയും വൈകും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കാലവർഷം അകന്നു നിൽക്കുന്നു; രണ്ട് ദിവസം കൂടി വൈകും, ജൂൺ എട്ടിന് എത്തും, സംസ്ഥാനത്ത് കനത്ത ചൂട്കാലവർഷം അകന്നു നിൽക്കുന്നു; രണ്ട് ദിവസം കൂടി വൈകും, ജൂൺ എട്ടിന് എത്തും, സംസ്ഥാനത്ത് കനത്ത ചൂട്

കേരളത്തില്‍ ഇതാണ് സ്ഥിതി എങ്കില്‍ ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കനത്ത ഉഷ്ണ തംരഗത്തിന്റെ പിടിയിലാണ് പല മേഖലകളും.

ഇടിമിന്നലോട് കൂടിയ ചെറിയ മഴകള്‍ ലഭിക്കുമെങ്കിലും ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷനേടാന്‍ അവ പര്യാപ്തമാകില്ലെന്നാണ് കാലാവസ്ഥാ വിഗദ്ധര്‍ പറയുന്നത്. രാജസ്ഥാനില്‍ ആണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുന്നത്.

ജമ്മുവില്‍ പൊടിക്കാറ്റ്

ജമ്മുവില്‍ പൊടിക്കാറ്റ്

ജമ്മുവില്‍ അതി ശക്തമായ പൊടിക്കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കാറ്റില്‍ മരം വീണ് ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. ജമ്മുവില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞ താപനില 25 ഡിഗ്രിയും. ശക്തമായ പൊടിക്കാറ്റ് ഇനിയും തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയിലും കൊടും ചൂട്

ദില്ലിയിലും കൊടും ചൂട്

രാജ്യ തലസ്ഥാനമായ ദില്ലിയിലും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 41.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഈദി ദിനത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. നാല്‍പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിയ്ക്കാനും സാധ്യതയുണ്ട്.

രാജസ്ഥാന്‍ ഉരുകുന്നു

രാജസ്ഥാന്‍ ഉരുകുന്നു

രാജസ്ഥാനിലാണ് ഏറ്റവും അധികം അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുവില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുന്നു. കോട്ടയില്‍ ഇത് 47.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബിക്കാനിര്‍ഡ, ഗംഗാനഗര്‍, ജയ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ എല്ലാം 45 ഡിഗ്രിയോ അതിന് മുകളിലോ ആണ് അന്തരീക്ഷ ഊഷ്മാവ്.

പഞ്ചാബും ഹരിയാണയും

പഞ്ചാബും ഹരിയാണയും

പഞ്ചാബും ഹരിയാണയും ഉഷ്ണതരംഗത്തിന്റെ സാഹചര്യങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ലഭിച്ച മഴ അല്‍പം ആശ്വാസം പകരുന്നതാണ്. ഹരിയാണയിലെ നര്‍നൗണില്‍ അന്തരീക്ഷ ഊഷ്മാവ് 45.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുണ്ട്. ഹിസാറിലും ഭിവാനിയിലും അന്തരീക്ഷ ഊഷ്മാവ് വലിയ തോതില്‍ കൂടിയിട്ടുണ്ട്.

ഷിംലയിലും ചൂട്

ഷിംലയിലും ചൂട്

തണുപ്പിന്റെ കേന്ദ്രമായ ഷിംലയിലും റെക്കോര്‍ഡ് അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 28.7 ഡിഗ്രി സെല്‍ഷ്യസ് ആയി. മണാലിയിലും താപനില 25.8 ഡിഗ്രിയും ഡല്‍ഹൗസിയിലും കുഫ്രിയിലും 21 ഡിഗ്രിയ്ക്ക് മുകളിലും എത്തിക്കഴിഞ്ഞു.

English summary
Heat Wave in northern India, Light rains to be obtained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X