2015 ജൂലൈ മുതല്‍ കല്യാണം കഴിച്ചാല്‍ വിവാഹമോചനം ഉറപ്പാണെന്ന്
ഗുജറാത്ത്: വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിയ്ക്കാന്‍ തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്ക് ഒരു ദുഖവാര്‍ത്ത. കല്യാണം കഴിയ്ക്കുകയാണെങ്കില്‍ 2015 ജൂലൈയ്ക്ക് മുന്‍പ് വേണം. ഇല്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം വിവാഹ മോചനത്തില്‍ അവസാനിയ്ക്കും. കാത്തിരിയ്ക്കാന്‍ തയ്യാറാണെങ്കില്‍ 2016 ഓഗസ്റ്റിന് ശേഷം വിവാഹം കഴിയ്ക്കാം. ചുരുക്കത്തില്‍ ജൂലൈ കഴിഞ്ഞാല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് കല്യാണം കഴിയ്ക്കാന്‍ സമയം നല്ലതല്ലത്രേ.
വ്യാഴന്റെ ദിശ മാറുന്നതാണ് വിവാഹബന്ധങ്ങള്‍ തുടങ്ങുന്നതിന് ശുഭകരമല്ലാതായി മാറുന്നതെന്നാണ് ജോത്സ്യന്മാര് പറയുന്നത്. വ്യാഴന് പ്രതികൂലഘട്ടത്തിലേയ്ക്ക് കടക്കുന്നതോടെ ഈ സമയത്ത് നടക്കുന്ന വിവാഹബന്ധങ്ങളും നിലനില്ക്കാതെ പോകുമത്രേ.

ഗുജറാത്തിലെ രക്ഷകര്‍ത്താക്കളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പായുന്നത്. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, മഹാരഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 300 ല്‍ അധികം ജോത്സ്യന്മാര് പങ്കെടുത്ത യോഗത്തിലാണ് വ്യാഴന്റെ ദിശാമറ്റത്തെപ്പറ്റി പറഞ്ഞത്. അതിനാല്‍ തന്നെ ഒന്നുകില്‍ മക്കളെ ജൂലൈയ്ക്ക് മുമ്പ് കെട്ടിയ്ക്കണം, അല്ലെങ്കില്‍ ഒരു വര്‍ഷം കാത്തിരിയ്ക്കണം എന്ന തീരുമാനത്തിലാണ് മാതാപിതാക്കള്‍.
പൊതുവെ ജോത്സ്യത്തില്‍ നല്ല വിശ്വാസമുള്ളവരാണ ഗുജറാത്തികള്‍. പുതിയ പ്രചാരണത്തോടെ അടുത്ത ഒരു വര്‍ഷത്തെ വിവാഹ വിപണിയും മന്ദഗതിയിലാകുമെന്നാണ് സൂചന. അഖില്‍ ഗുജറാത്ത് ആസ്ട്രോളജിക്കല്‍ സൈസൈറ്റഇ പ്രസിഡന്റ് മേന്ദ്ര പാണ്ഡ്യയാണ് രക്ഷകര്‍ത്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 45000 ല്‍ അധികം വിവാഹങ്ങള്‍ പ്രതിവര്‍ഷം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications